ചാലക്കുടിയിൽ പുലി വളര്‍ത്തുനായയെ ആക്രമിച്ചു

ചാലക്കുടി: ജനവാസമേഖലയിലിറങ്ങിയ പുലി വളര്‍ത്തു നായയെ ആക്രമിച്ചു. അന്നനാട് കുറവക്കാടവിലെ അമ്മിണിയമ്മയുടെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി 10.30ന് പുലിയെത്തിയത്. നായ കുരയ്ക്കുന്നത് കണ്ട് ജനലിലൂടെ നോക്കിയപ്പോള്‍ വളര്‍ത്തുനായെ പുലി ആക്രമിക്കുന്നതാണ് കണ്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു.
വീട്ടുകാര്‍ ബഹളം വച്ചതോടെ പുലി ഓടിമറഞ്ഞു. വനംവകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തി. കഴിഞ്ഞ ദിവസം ചാലക്കുടി പട്ടണ നടുവിലെ ജനവാസമേഖലയില്‍ പുലി ഇറങ്ങിയതായി വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ദേശീയപാതയില്‍ നിന്നു നൂറു മീറ്റര്‍ മാത്രം അകലെ അയിനിക്കാട്ടുമഠത്തില്‍ ശങ്കരനാരായണന്റെ വീട്ടിലെ സിസിടിവിയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു.
TAGS : LEOPARD ATTACK
SUMMARY : Leopard attacks pet dog in Chalakudy



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.