മണിലാൽ ചിത്രം ഭാരതപുഴയുടെ ബെംഗളൂരുവിലെ പ്രദർശനം 21 മുതല്‍

ബെംഗളൂരു: നിരവധി ഡോക്യുമെൻ്ററി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ മണിലാലിൻ്റെ ആദ്യ മുഴുനീള ചിത്രം ഭാരതപുഴയുടെ പ്രദർശനം ബെംഗളൂരുവിൽ മാർച്ച് 21 മുതൽ നടക്കും. എസ്. ജി. പാളയ ക്രൈസ്റ്റ് കോളേജിന് സമീപത്തുള്ള ശ്രീനിവാസ തീയറ്ററിൽ രാത്രി 10 നാണ് പ്രദർശനം.
സുഗന്ധി എന്ന ലൈംഗിക തൊഴിലാളിയായ യുവതിയുടെ സ്വതന്ത്ര സഞ്ചാരങ്ങളേയും തൃശൂർ നഗരത്തേയും അടയാളപെടുത്തിയ ചിത്രം 2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിയിരുന്നു. നിരവധി ചലച്ചിത്ര മേളകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
സുഗന്ധിയായി സിജി പ്രദീപാണ് വേഷമിട്ടത്. ഇര്‍ഷാദ് അലി, സുനില്‍ സുഖദ, ദിനേശ് ഏങ്ങൂര്‍, ശ്രീജിത്ത് രവി, എം.ജി.ശശി, മണികണ്ഠന്‍ പട്ടാമ്പി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. റഫീക്ക് അഹമ്മദിന്റേയും ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റേയും വരികകള്‍ക്ക് സുനില്‍കുമാര്‍ ആണ് സംഗീതം ഒരുക്കിയത്. ഛായാഗ്രഹണം ജോമോന്‍ തോമസ്.
TAGS : ART AND CULTURE | CINEMA
SUMMARY : Manilal film Bharathapuzha to be screened in Bengaluru from 21st



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.