പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ്; അമ്മയ്‌ക്കെതിരെ കേസെടുക്കും

കൊച്ചി: കുറുപ്പംപടിയില്‍ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ അമ്മയുടെ ആണ്‍സുഹൃത്ത് പീഡിപ്പിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുക്കും. പീഡനത്തെപ്പറ്റി കുട്ടികളുടെ അമ്മയ്‌ക്ക് അറിയാമായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ അമ്മയുടെ മൊഴി വീണ്ടും എടുക്കുകയാണ് പോലീസ്.
മൊഴി രേഖപ്പെടുത്തിയ ശേഷം അമ്മയ്‌ക്കെതിരെ പുതിയ കേസെടുക്കും. പീഡനം അറിഞ്ഞിട്ടും ഇത് മറച്ചുവച്ചതിനാകും കേസെടുക്കുക. ഇരയാക്കപ്പെട്ട പെണ്‍കുട്ടികളുടെ രഹസ്യമൊഴിയും പോലീസ് രേഖപ്പെടുത്തി. പെരുമ്പാവൂർ മജിസ്‌ട്രേറ്റിന് മുന്നിലാണ് കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. പത്തും പന്ത്രണ്ടും വയസുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് കുട്ടികളുടെ അമ്മയുടെ സുഹൃത്തും ടാക്‌സി ഡ്രൈവറുമായ അയ്യമ്പുഴ സ്വദേശി ധനേഷിനെ ഇന്നലെയാണ് കുറുപ്പുംപടി പോലീസ് അറസ്റ്റ് ചെയ്‌തത്.
പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ് പീഡന വിവരം പുറത്തറിയാൻ കാരണമായത്. ധനേഷ് റിമാൻഡിലാണ്. പെണ്‍കുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഷെല്‍റ്റർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടികളുടെ പിതാവ് മരിച്ചതിന് ശേഷമാണ് ഇവരുടെ അമ്മയുമായി പ്രതി ബന്ധമുണ്ടാക്കിയത്. രണ്ടാനച്ഛൻ ആയിട്ടാണ് കുട്ടികള്‍ ധനേഷിനെ കണ്ടിരുന്നത്. ഈ സ്വാതന്ത്ര്യം മുതലെടുത്താണ് പെണ്‍കുട്ടികളെ പ്രതി ദുരുപയോഗം ചെയ്‌തത്.
നിരന്തരം വീട്ടില്‍ വന്നിരുന്ന ഇയാള്‍ രണ്ട് വർഷത്തോളം കുട്ടികളെ ചൂഷണം ചെയ്‌തുവെന്നാണ് പോലീസ് കണ്ടെത്തിയത്. മൂത്ത പെണ്‍കുട്ടി ‘ഞങ്ങളുടെ അച്ഛന് നിന്നെ കാണണം, വീട്ടിലേക്ക് വരണമെന്ന്' പറഞ്ഞ് സുഹൃത്തിന് കത്ത് നല്‍കി. ഇത് ആ പെണ്‍കുട്ടിയുടെ അമ്മ കണ്ടതോടെ സംശയം തോന്നി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മൂത്ത പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം പുറത്തായത്.
TAGS : LATEST NEWS
SUMMARY : Minor girl molestation case; Case to be filed against mother



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.