എംഎംഎ സൗഹാർദ്ദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്‍ സൗഹാര്‍ദ്ദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ബദ്ര്‍ ദിനത്തോടനുബന്ധിച്ച് ഡബിള്‍ റോഡ് ശാഫി മസ്ജിദില്‍ നടന്ന സംഗമത്തില്‍ നൂറുകണക്കിന് ആളുകള്‍ ഒത്തുചേര്‍ന്നു. ബെംഗളൂരുവിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മെറ്റി ഗ്രൈസ്, ജയ്‌സണ്‍ ലൂക്കോസ്, അഡ്വ. പ്രമോദ് വരപ്രത്ത്, അടൂര്‍ രാധാകൃഷ്ണന്‍, മുഹമ്മദ് കുനിങ്ങാട്, ശാന്തകുമാര്‍ എലപ്പുള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.
റമദാനില്‍ മുപ്പത് ദിവസവും ക്രമീകരിച്ച സമൂഹ നോമ്പുതുറകള്‍ ദിനേന സംഘടനക്ക് കീഴിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്നു വരുന്നുണ്ട്. മോത്തിനഗര്‍ സംഘടന ആസ്ഥാനം, ഡമ്പിള്‍ റോഡ് ശാഫി മസ്ജിദ്, ജയനഗര്‍ മസ്ജിദ് യാസീന്‍, ആസാദ്‌നഗര്‍ മസ്ജിദ് നമിറ തുടങ്ങിയ സംഘടനാ കേന്ദ്രങ്ങളിലാണ് സമൂഹ നോമ്പുതുറകള്‍ ദിനേന നടക്കുന്നത്. മോത്തീനഗറില്‍ യാത്രക്കാര്‍ക്ക് അത്താഴ ഭക്ഷണവും സൗജന്യ താമസ സൗകര്യങ്ങടക്കം നല്‍കി വരുന്നുണ്ട്. ചികില്‍സാവശ്യാര്‍ത്ഥം നഗരത്തിലെത്തുന്നവര്‍ക്കും ജോലി ആവശ്യത്തിനെത്തുന്നവര്‍ക്കുമാണ് ഇതിന്റെ പ്രയോജനം കൂടുതല്‍ ലഭിക്കുന്നത്. കൂടാതെ റമദാനില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് ഒരു മാസം ഭക്ഷിക്കാന്‍ കഴിയുന്ന ഭക്ഷണ ധാന്യങ്ങളടങ്ങിയ രണ്ടായിരത്തില്‍പരം കിറ്റുകള്‍ വിവിധ ഘട്ടങ്ങളിലായി വിതരണം ചെയ്തു കഴിഞ്ഞു.
സൗഹാര്‍ദ്ദ നോമ്പുതുറക്ക് ജനറല്‍ സെക്രട്ടറി ടി.സി. സിറാജ്, വൈസ് പ്രസിഡണ്ട് തന്‍വീര്‍ മുഹമ്മദ്, സെക്രട്ടറിമാരായ കെ.സി. ഖാദര്‍, ശംസുദ്ധീന്‍ കൂടാളി, പി. എം. ലത്തീഫ് ഹാജി, പി. എം. മുഹമ്മദ് മൗലവി, ശബീര്‍ ടി.സി, കെ.കെ. സലീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി, ഉംറ യാത്രക്ക് പുറപ്പെടുന്ന സര്‍ഹാദ് സിറാജ്,ജ നീഫ് എന്നിവര്‍ക്ക് സദസ്സില്‍വെച്ച് യാത്രയയപ്പ് നല്‍കി. ഖത്തീബ് ശാഫി ഫൈസി ഇര്‍ഫാനി ബദ്ര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
TAGS : IFTHAR MEET | MALABAR MUSLIM ASSOCIATION



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.