മുഡ കേസ്; സി.ബി.ഐ. അന്വേഷിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി

മൈസൂരു : മുഡ (മൈസൂരു നഗരവികസന അതോറിറ്റി) അഴിമതിക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും കുടുംബത്തിനുമെതിരേ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് വിവരവകാശപ്രവർത്തകൻ സ്നേഹമയി കൃഷ്ണ ഹൈക്കോടതി ഡിവിഷൻബെഞ്ചിൽ ഹർജി നല്‍കി. നേരത്തേഹര്‍ജി സിംഗിൾബെഞ്ച് തള്ളിയിരുന്നു. ഇതോടെയാണ് സ്നേഹമയി കൃഷ്ണ ഡിവിഷൻബെഞ്ചിനെ സമീപിച്ചത്. സിംഗിൾബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം പുതിയഹർജി സമർപ്പിച്ചത്.
അതേസമയം മുഡ കേസിൽ ലോകായുക്ത പോലീസ് സിദ്ധരാമയ്യക്കും കുടുംബാംഗങ്ങൾക്കും ക്ലീൻചിറ്റ് നൽകിയിരുന്നു. ലോകായുക്ത പോലീസ് നിഷ്‌പക്ഷ അന്വേഷണമല്ല നടത്തിയതെനന്നും കേസിൽ സത്യം പുറത്തുവരാൻ കേന്ദ്ര ഏജൻസി അന്വേഷണം അനിവാര്യമാണെന്നും സ്നേഹമയി കൃഷ്ണ ഹർജിയിൽ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് കേസിൽ ഒന്നാംപ്രതി. ഭാര്യ ബി.എൻ. പാർവതി, സിദ്ധരാമയ്യയുടെ ഭാര്യാസഹോദരൻ മല്ലികാർജുൻ സ്വാമി എന്നിവരും പ്രതികളാണ്. പാർവതിക്ക് അവരുടെ സഹോദരൻ മല്ലികാർജുൻ സ്വാമി നൽകിയ ഭൂമി, മുഡ വികസനാവശ്യത്തിനായി ഏറ്റെടുത്തിരുന്നു. ഇതിന് പകരമായി പാർവതിക്ക് വിജയപുരയിലെ ഭൂമി നൽകി. ഈ ഭൂമിയുടെ വില കൈമാറപ്പെട്ട ഭൂമിയുടേതിനേക്കാൾ വളരെ ഉയർന്നതായിരുന്നെന്നും അത് ഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നുമാണ് പരാതി
പാർവതിയിൽനിന്ന് മുഡ 3.2 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. ഇതിന് പകരമായി നഗരത്തിലെ കണ്ണായ സ്ഥലമായ വിജയപുരയിലെ 14 പ്ലോട്ടുകളാണ് പകരം നൽകിയത്. ഭൂമി ഇടപാടിൽ വൻഅഴിമതി നടന്നെന്ന ആരോപണം ശക്തമായതിനെ തുടർന്ന് ഏറ്റെടുത്ത പ്ലോട്ടുകൾ2024 ഒക്ടോബർ മൂന്നിന് പാർവതി മുഡക്ക് തിരിച്ചു നൽകിയിരുന്നു.
TAGS : MUDA SCAM
SUMMARY : Muda case; Petition in High Court seeking CBI probe



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.