ചിത്രകാരനും കാർട്ടൂണിസ്റ്റുമായിരുന്ന ഗിരീഷ് വെങ്ങര അന്തരിച്ചു

ബെംഗളൂരു: കണ്ണൂര്‍ വെങ്ങര ജ്യോതിസിൽ വി. ബി. ഗിരീഷ് കുമാര്‍ (ഗിരീഷ് വെങ്ങര-57) ബെംഗളൂരുവില്‍ അന്തരിച്ചു. സിവി രാമൻ നഗർ. കഗ്ഗദാസപുര മെയിൻ റോഡിലെ ജീവനദി ഗോദാവരി അപ്പാർട്ട്‌മെൻ്റ്‌സിലായിരുന്നു താമസം. വെങ്ങരയിലെ ആദ്യകാല സാസ്കാരിക പ്രവർത്തകനും, ചിത്രകാരനും അക്കാദമി അവാർഡു ജേതാവും കാർട്ടൂണിസ്റ്റുമായിരുന്നു.
പിതാവ് : പരേതനായ ഡോ. വി കൃഷ്ണന്‍. മാതാവ്: വി. ദേവകി അമ്മ. ഭാര്യ സവിത (ഓഫീസ് അസിസ്റ്റന്റ്, കൈരളി നികേതൻ ട്രസ്റ്റ് ബെംഗളൂരു). മക്കൾ : അഭിഞ്ജ, ആദിത്യ കൃഷ്ണ. സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് സ്വദേശമായ വെങ്ങരയില്‍ നടക്കും.
TAGS : OBITUARY