ഇഡ്ഡലി വേവിക്കുന്നതിന് പ്ലാസ്റ്റിക് ഷീറ്റ്; അന്വേഷണത്തിന് ഉത്തരവിട്ട് എഫ്.എസ്.എസ്.എ.ഐയും

ബെംഗളൂരു : നഗരത്തില്‍ ഇഡ്ഡലി വേവിക്കുന്നതിന് പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടുകളിൽ വിശദമായ അന്വേഷണത്തിന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.). ഉത്തരവിട്ടു. ഇത്തരത്തിലുള്ള സ്ഥാപനങ്ങൾക്കെതിരേ കര്‍ശന നടപടിയെടുക്കാനും നിർദേശം നല്‍കി. പ്ലാസ്റ്റിക്കിൽ നിന്നുള്ള ദോഷകരമായ രാസവസ്തുക്കൾ ഭക്ഷണത്തിലേക്ക് എത്താൻ സാധ്യതയുള്ളതിനാൽ ഭക്ഷ്യസുരക്ഷയിൽ ആശങ്കയുണ്ടെന്നും എഫ്.എസ്.എസ്.എ.ഐ. വ്യക്തമാക്കി.
ഭക്ഷണം പാചകം ചെയ്യുമ്പോൾ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് പ്രത്യേകിച്ച് ഉയർന്ന താപനിലയിൽ ഉപയോഗിക്കുമ്പോൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് എഫ്.എസ്.എസ്.എ.ഐ. സി.ഇ.ഒ. ജി. കമല വർധന റാവു പറഞ്ഞു.
സംസ്ഥാനത്ത് ഇഡ്ഡലി ഉണ്ടാക്കുമ്പോൾ പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ച 52 ഹോട്ടലുകളിൽ നിന്ന് ഭക്ഷ്യ സുരക്ഷാവകുപ്പ് കഴിഞ്ഞദിവസം പിഴ ചുമത്തിയിരുന്നു.
TAGS : IDDALI MAKING | PLASTIC USE
SUMMARY : Plastic sheet used for cooking idli; FSSAI to investigate



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.