പ്രിൻസ്‌ടൗൺ അപ്പാർട്ട്മെന്റ് അസോസിയേഷൻ ഭാരവാഹികള്‍

ബെംഗളൂരു: ചിക്കബാനവാര ഷെട്ടിഹള്ളി പ്രിന്‍സ്ടൗണ്‍ അപ്പാര്‍ട്ട്‌മെന്റ് അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രവീന്ദ്ര അമിന്‍ (പ്രസിഡന്റ്), ഡോ. ഗുരുമൂര്‍ത്തി (സെക്രട്ടറി), വിനീഷ് മേനോത്ത് (ട്രഷറര്‍), നിതീഷ് പറമ്പത്ത് (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍. വോട്ടെടുപ്പിലൂടെയാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരുടെ ജീവിത നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനായി ക്രിയാത്മക ഇടപെടലുകള്‍ നടത്തുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു.