രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ; ഔദ്യോഗിക പ്രഖ്യാപനം നടത്തി പ്രഹ്ളാദ് ജോഷി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിച്ചു. ഇന്നു 11ന് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയാണ് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിക്ക് രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദ്ദശ പത്രിക സമര്‍പ്പിച്ചിരുന്നു.
ഇന്നലെ രാവിലെ ചേര്‍ന്ന ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാരോഹണത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിരുന്നു. അറുപതുകാരനായ രാജീവ് ചന്ദ്രശേഖർ തൃശൂർ ദേശമംഗലം സ്വദേശിയാണ്. ബിജെപിയുടെ ദേശീയ വക്താവായും എന്‍ഡി എയുടെ കേരള ഘടകം വൈസ് ചെയര്മാനായുംപ്രവര്ത്തിച്ച വ്യക്തിയാണ് രാജീവ് ചന്ദ്രശേഖർ.
നൈപുണ്യവികസന സംരംഭകത്വം, ഇലക്ട്രോണിക്സ്ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പുകളുടെ സഹമന്ത്രിയായി പ്രവര്‍ത്തിച്ചു. 2016 മുതല്‍2018 വരെ കര്‍ണ്ണാടകയെ പ്രതിനിധീകരിച്ച് സ്വതന്ത്ര രാജ്യസഭാംഗമായിരുന്നു. 2018ലാണ് ബിജെപിയില്‍ ചേർന്നത്.
ഇന്ത്യ ടുഡേ മാഗസിന് 2017 ല്‍ തെരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും ശക്തരായ വ്യക്തികളുടെപട്ടികയില് 41-ാം സ്ഥാനം നേടിയ നേതാവാണ് രാജീവ് ചന്ദ്രശേഖർ. 2006-ല്‍ ജൂപ്പിറ്റർ ക്യാപിറ്റല്സ്ഥാപിച്ച രാജീവ് ചന്ദ്രശേഖർ 2014 വരെ ചെയർമാനായി പ്രവർത്തിച്ചു. ഏഷ്യാനെറ്റ് ന്യൂസ്, സുവർണ ന്യൂസ്, കന്നഡ പ്രഭ തുടങ്ങിയ മാധ്യമസ്ഥാപനങ്ങള്‍ ജൂപ്പിറ്റർ ക്യാപ്പിറ്റല്‍സിന് കീഴില്‍വരുന്ന മാധ്യമ സ്ഥാപനങ്ങളാണ്. 1964 മെയ് 31 ഗുജറാത്തിലെ അഹമ്മദാബാദിലാണ് ജനനം. മാതാപിതാക്കള്‍ മലയാളികളാണ്.
ബിപി എല്‍ ഗ്രൂപ്പിന്റെ സ്ഥാപകന്‍ ടി പിജി നമ്പ്യാരുടെ മകള്‍ അഞ്ജുവാണ് ഭാര്യ. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് ടെക്നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദം നേടിയ രാജീവ് ചിക്കാഗോയിലെ ഇല്ലിനോയി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് കമ്പ്യൂട്ടർ സയന്‍സില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് അഡ്വാന്‍സ് മാനേജ്മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കി.
TAGS : RAJEEV CHANDRASEKHAR
SUMMARY : Rajeev Chandrasekhar is the BJP state president; Pralhad Joshi made the official announcement



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.