പീഡനക്കേസ്: കൂട്ടിക്കല്‍ ജയചന്ദ്രന് ഇടക്കാല സംരക്ഷണം നീട്ടി

ന്യൂഡല്‍ഹി: നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് അറസ്റ്റിൽ നിന്ന് സുപ്രീം കോടതി നല്‍കിയ ഇടക്കാല സംരക്ഷണം ഈ മാസം 24 വരെ നീട്ടി. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത് സംസ്ഥാന സര്‍ക്കാര്‍ സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കേസിലെ എല്ലാ കക്ഷികൾക്കും സമയം നൽകിയാണ് ഇടക്കാല സംരക്ഷണം ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങുന്ന ബെഞ്ച് നീട്ടിയത്.
തനിക്കെതിരായ ആരോപണത്തിനുപിന്നില്‍ കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നായിരുന്നു കൂട്ടിക്കല്‍ ജയചന്ദ്രന്റ വാദം. എന്നാല്‍, കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് നല്‍കിയ മൊഴിയിലും, ചികിത്സിച്ച ഡോക്ടറോടും താന്‍ നേരിട്ട ലൈംഗിക പീഡനത്തെ സംബന്ധിച്ച് കുട്ടി വിശദീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരിക്കുന്ന പീഡനവിവരം എങ്ങനെ അവഗണിക്കാനാവുമെന്ന് സുപ്രീം കോടതി ചോദിച്ചു.
കൂട്ടിക്കല്‍ ജയചന്ദ്രന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്ത്, എ. കാര്‍ത്തിക് എന്നിവര്‍ ഹാജരായി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയന്ത് മുത്തുരാജ്, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ ഹാജരായി.
TAGS : JAYACHANDRAN KOOTIKAL | POCSO CASE
SUMMARY : Rape case: Interim protection extended to Koottikal Jayachandran



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.