കെഎസ്‌ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധി തീരുന്നു; ഇനിമുതല്‍ എല്ലാ മാസവും ഒന്നാംതീയതി തന്നെ ശമ്പളം നല്‍കുമെന്ന് മന്ത്രി കെബി ഗണേഷ്കുമാര്‍


തിരുവനന്തപുരം: കെഎസ്‌ആർടിസി ശമ്പള പ്രതിസന്ധി തീരുന്നു. ഇനി മുതല്‍ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്ന് മന്ത്രി കെബി ഗണേഷ്കുമാര്‍ അറിയിച്ചു. ഈ മാസത്തെ ശമ്പളം ഇന്ന് വൈകീട്ട് മുതല്‍ തന്നെ കിട്ടും. സർക്കാർ സഹായത്തോടെ തന്നെയാണ് ശമ്പളം നല്‍കുക. എസ് ബി ഐയില്‍ നിന്ന് 100 കോടിയുടെ ഓവര്‍ഡ്രാഫ്റ്റ് എടുക്കും.

സര്‍ക്കാര്‍ പണം നല്‍കുമ്പോൾ തിരിച്ചടയ്ക്കും. 10,000 കോടി രൂപയോളം പല ഘട്ടങ്ങളിലായി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. മാസം തോറും 50 കോടി സര്‍ക്കാര്‍ തുടര്‍ന്നും നല്‍കും. വരുമാനത്തിന്റെ അഞ്ച് ശതമാനം പെന്‍ഷനു വേണ്ടി മാറ്റിവെക്കും. രണ്ട് മാസത്തിനകം പെന്‍ഷനും കൃത്യമായി വിതരണം ചെയ്യാനാവും. പി എഫ് ആനുകൂല്യങ്ങളും താമസിയാതെ കൊടുക്കാനാകും.

ജീവനക്കാര്‍ക്ക് ഒരുമിച്ച്‌ ശമ്പളം നല്‍കണമെന്നുള്ളതായിരുന്നു മുഖ്യമന്ത്രി ആദ്യം ഏല്‍പ്പിച്ച ചുമതല. ധനമന്ത്രി വലിയ സഹായം നല്‍കി. 20 ദിവസം കൊണ്ട് ഓവര്‍ഡ്രാഫ്റ്റ് നികത്തും. കെ എസ് ആര്‍ ടി സിക്ക് ഉണ്ടായിരുന്ന 148 അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തതായും ഇനി ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ട് മാത്രമാണ് ഉള്ളതെന്നും മന്ത്രി വ്യക്തമാക്കി.

TAGS :
SUMMARY : Salary crisis in KSRTC is over; Minister KB Ganeshkumar says salaries will be paid on the first of every month from now on


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!