വൃദ്ധദമ്പതികളെ ആക്രമിച്ച ഡോക്ടർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ്

ബെംഗളൂരു: വൃദ്ധദമ്പതികളെ ആക്രമിച്ച സംഭവത്തിൽ ഡോക്ടറായ മരുമകൾക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ബിഎംസിആർഐ) കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (സിഎംഒ) ഡോ. പ്രിയദർശിനിക്കാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകിയത്. മാർച്ച് 10ന് ആർഎച്ച്സിഎസ് ലേഔട്ടിലുള്ള തന്റെ ഭർതൃവീട്ടിൽ ബലമായി അതിക്രമിച്ച് കയറിയാണ് പ്രിയ വൃദ്ധദമ്പതികളെ ആക്രമിച്ചത്. ഭർതൃപിതാവ് നരസിംഹയ്യ ജെ.യുടെ പരാതിയെത്തുടർന്ന് അന്നപൂർണേശ്വരി നഗർ പോലീസ് ഡോ. പ്രിയക്കെതിരെ കേസെടുത്തിരുന്നു. ഡോക്ടറും ഇവരുടെ മക്കളും വൃദ്ധദമ്പതികളെ മർദിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഡോ. പ്രിയദർശിനിയും പേരക്കുട്ടികളും തന്നെയും ഭാര്യയെയും മകനെയും വീട്ടിൽ കയറി അസഭ്യം പറഞ്ഞെന്നും മർദിച്ചെന്നുമാണ് ഭർതൃപിതാവായ ജെ. നരസിംഹയ്യയുടെ പരാതി. അതേസമയം, ഭർത്താവിന്റെ വീട്ടുകാർ തന്നെ പ്രകോപിപ്പിച്ചതിനെ തുടർന്നാണ് സംഭവം നടന്നതെന്ന് ഡോ. പ്രിയദർശിനി പറഞ്ഞു. ഭർത്താവ് മക്കൾക്ക് നൽകേണ്ട സാമ്പത്തിക സഹായം നൽകാത്തതിനാലാണ് ഭർത്താവിന്റെ വീട്ടിൽപോയത്. ഇതിനിടെയാണ് പ്രകോപനമുണ്ടായതെന്നും തുടർന്ന് ക്ഷമ നശിച്ചാണ് താനും കുട്ടികളും പ്രതികരിച്ചതെന്നും പ്രിയദർശിനി പറഞ്ഞു. സംഭവത്തിൽ ഇരുവിഭാഗങ്ങളുടെയും മൊഴികൾ പരിശോധിച്ചുവരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
TAGS: BENGALURU | ATTACK
SUMMARY: Show cause notice issued to Bengaluru doctor for assaulting elderly in-laws



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.