ദക്ഷിണേന്ത്യൻ പ്രവാസി അമച്വർ നാടകോത്സവം; ചെന്നൈ ഉപാസനയുടെ പെരുമലയൻ മികച്ച നാടകം

ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജവും ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ദക്ഷിണേന്ത്യൻ
പ്രവാസി അമച്വർ നാടകോത്സവത്തിന് ഇന്ദിരനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ ഓഡിറ്റൊറിയത്തിൽ തിരശീല വീണു.
നാടകോത്സവത്തിൻ്റെ സമാപന സമ്മേളനം ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ് മുൻ ചെയർമാൻ ഡോ കൃഷ്ണദാസ് നായർ ഉദ്ഘാടനം ചെയ്തു . ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ പ്രസിഡണ്ട് സുധി വർഗീസ് അധ്യക്ഷത വഹിച്ചു. കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ പി വി എൻ ബാലകൃഷ്ണൻ, ഇ സി എ ജോയിന്റ് സെക്രട്ടറി വി കെ രാജേഷ്, സാഹിത്യ വിഭാഗം ചെയർമാൻ ഓ വിശ്വനാഥൻ, സമാജം വൈസ് പ്രസിഡന്റ് സുധീഷ് പി കെ, കൾച്ചറൽ സെക്രട്ടറി വി മുരളിധരൻ , അസിസ്റ്റന്റ് സെക്രട്ടറി വി എൽ ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.
നാടകോത്സവത്തിൽ ഒന്നാം സമ്മാനം 50,000 രൂപയും റോളിംഗ് ട്രോഫിയും ചെന്നൈ ഉപാസന അവതരിപ്പിച്ച പെരുമലയൻ കരസ്ഥമാക്കി. രണ്ടാം സമ്മാനം 30,000 രൂപയും ട്രോഫിയും ഓൺ സ്റ്റേജ് ജാലഹള്ളി അവതരിപ്പിച്ച ശവം വാരിക്ക് ലഭിച്ചു. കൈരളി കലാസമിതി, വിമാനപുര അവതരിപ്പിച്ച സൂര്യകാന്തിക്ക് മൂന്നാം സമ്മാനമായ 20,000 രൂപയും ട്രോഫിയും ലഭിച്ചു.
മികച്ച സംവിധായകനായി ചെന്നൈ മക്തൂബ് തിയേറ്റർ അവതരിപ്പിച്ച ദ ഫസ്റ്റ് ഗോൾ ന്റെ പ്രശോഭ് പ്രണവം അർഹനായി.
മികച്ച തിരക്കഥ കൃത്ത് രതീഷ് റാം (നാടകം – കൈരളി കലാസമിതി, വിമാനപുര അവതരിപ്പിച്ച സൂര്യകാന്തി).
പെരുമലയനിലെ കേളു എന്ന കഥാപത്രം അവതരിപ്പിച്ച ജോസഫ് കെ കെ മികച്ച നടനും ശവംവാരി യിലെ അമ്മയായി വേഷമിട്ട ആതിര സുരേഷ് മികച്ച നടിയുമായി.
ശവംവാരിയിലെ മകനായി വേഷമിട്ട ആദിത് ആർ നായർ, ചാവറ കലാവേദി യുടെ ഗ്രേസിയുടെ ആകാശത്തിലെ ഗ്രേസിയായി അഭിനയിച്ച അലോൺസാ ടിജോ എന്നിവർ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായി.
സമാപന സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ബെംഗളൂരുവിൽ നിന്നും ചെന്നൈയിൽ നിന്നുമായി 8 നാടകങ്ങൾ മത്സരത്തിൽ പങ്കെടുത്തു.
TAGS : KERALA SAMAJAM
SUMMARY: South Indian Expatriate Amateur Drama Festival; Chennai Upasana's Perumalayan wins best play



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.