ബിബിഎംപി ഏഴ് ചെറു കോർപറേഷനുകളാകും; ഗ്രേറ്റർ ബെംഗളൂരു ബില്ലിന് നിയമസഭ അംഗീകാരം

ബെംഗളൂരു: ബിബിഎംപിയെ ഏഴ് ചെറു കോർപറേഷനുകൾ ആക്കാൻ നിർദേശിക്കുന്ന ഗ്രേറ്റർ ബെംഗളൂരു ബിൽ സംസ്ഥാന നിയമസഭ പാസാക്കി. ബെംഗളൂരുവിൻ്റെ വികസനം മുന്നിൽ കണ്ടാണ് തീരുമാനമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. ഇതുസംബന്ധിച്ച റിപ്പോർട്ട് സംയുക്ത നിയമസഭാ സമിതി നിയമസഭാ സ്പീക്കർ യു.ടി. ഖാദറിന് നേരത്തെ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രേറ്റർ ബെംഗളൂരു അഡ്മിനിസ്ട്രേഷൻ ബിൽ നിയമസഭയിൽ പാസാക്കിയത്.
ബെംഗളൂരുവിന്റെ മുനിസിപ്പൽ പരിധികൾ വിപുലീകരിക്കാനും ബിബിഎംപിയെ ഏഴ് മുനിസിപ്പൽ കോർപറേഷനുകളായി വിഭജിക്കാനുമാണ് ബിൽ ശുപാർശ ചെയ്യുന്നത്. ഒരൊറ്റ മേയറിനും കമ്മീഷണർക്കും കീഴിൽ നഗരത്തിന്റെ ഭരണം കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കഴിയില്ല. ബിബിഎംപി, ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ), ബെംഗളൂരു ജലവിതരണ, മലിനജല ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി), ബെംഗളൂരു വൈദ്യുതി വിതരണ കമ്പനി (ബെസ്കോം), നഗരത്തിലെ പ്രധാന സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെയുള്ളവ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇതിന് കാരണം.
സിവിൽ ബോഡി വിഭജിക്കുമ്പോൾ വരുമാനവും ജനസംഖ്യയും പ്രധാന മാനദണ്ഡമായിരിക്കും. കൂടാതെ ഓരോ പുതിയ യൂണിറ്റിലും 100 – 125 വാർഡുകൾ ഉൾപ്പെടാമെന്ന് ബില്ലിൽ ശുപാർശ ചെയ്തിട്ടുണ്ട്. പ്രവർത്തനങ്ങളുടെ മികച്ച ഏകോപനം ഉറപ്പാക്കാൻ മുഖ്യമന്ത്രി ചെയർമാനായ ഗ്രേറ്റർ ബെംഗളൂരു വികസന അതോറിറ്റിയും നിർദേശിക്കപ്പെട്ടിട്ടുണ്ട്. മേയർ, ഡെപ്യൂട്ടി മേയർ എന്നിവർക്ക് 30 മാസവും ചീഫ് കമ്മീഷണർമാർ, സിറ്റി കമ്മീഷണർമാർ എന്നിവർക്ക് മൂന്നു വർഷവും കാലാവധിയാണ് ശുപാർശ ചെയ്യുന്നത്. കർണാടക മുനിസിപ്പൽ കോർപറേഷൻ നിയമം 1976 പ്രകാരം, നിലവിൽ ബിബിഎംപി മേയറുടെയും ഡെപ്യൂട്ടി മേയറുടെയും കാലാവധി 12 മാസമാണ്. ഭരണവും കാര്യക്ഷമതയും മെച്ചപ്പെടുത്തുക, അഴിമതി കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സർക്കാർ നീക്കം.
ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ അധ്യക്ഷൻ മുഖ്യമന്ത്രിയും ഉപാധ്യക്ഷൻ ബെംഗളൂരു വികസന വകുപ്പ് മന്ത്രിയുമാകും. കൂടാതെ, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ പരിധിയിലുളള എംഎൽഎമാർ, എംപിമാർ, ഏഴ് മേയർമാരും ബിഎംആർസിഎൽ, ബിഡബ്ലുഎസ്എസ്ബി, ബിഡിഎ തുടങ്ങിയ ഏജൻസികളുടെ തലവന്മാർ എന്നിവർ അംഗങ്ങളാകും.
TAGS: BENGALURU | BBMP
SUMMARY: Karnataka Assembly passes Greater Bengaluru Governance Bill



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.