നിയന്ത്രണം വിട്ട ട്രക്ക് നിരവധി വാഹനങ്ങളിലിടിച്ച് അപകടം; ഒരു മരണം

ബെംഗളൂരു: ബെംഗളൂരുവിൽ നിയന്ത്രണം വിട്ട ട്രക്ക് നിരവധി വാഹനങ്ങളിലിടിച്ച് അപകടം. ശനിയാഴ്ച പുലർച്ചെ സാറ്റലൈറ്റ് ബസ് സ്റ്റേഷൻ റോഡിൽ കോൺക്രീറ്റ് മിക്സർ ട്രക്കാണ് അപകടത്തിൽ പെട്ടത്. മൈസൂരുവിലേക്ക് പോകുകയായിരുന്ന ട്രക്ക് മുമ്പിലുണ്ടായിരുന്ന കാർ, മൂന്ന് ഓട്ടോകൾ, ഒരു ബൈക്ക്, ഒരു ബസ് എന്നിവയുൾപ്പെടെയുള്ള വാഹനങ്ങളിൽ ഇടിച്ചുകയറി.
പുലർച്ചെ 5 മണിയോടെയാണ് അപകടം നടന്നത്. സംഭവത്തിൽ ട്രക്ക് ഡ്രൈവർ ജഗനാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ജഗനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ കാൽനടയാത്രക്കാരനായ മനോജ്, ഓട്ടോ ഡ്രൈവർ ചന്ദ് പാഷ എന്നിവർക്ക് പരുക്കേറ്റു. ഡ്രൈവറുടെ അശ്രദ്ധയും, അമിത വേഗതയുമാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. ട്രക്ക് ഡ്രൈവർ മദ്യപിച്ചതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിൽ ട്രക്കിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. സംഭവത്തിൽ ബൈതരായണപുര ട്രാഫിക് പോലീസ് കേസെടുത്തു.
TAGS: BENGALURU | ACCIDENT
SUMMARY: Truck involved in serial accident on Mysuru Road, driver dies in hospital



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.