പൊതുസ്ഥലത്ത് കഞ്ചാവ് വലിച്ച യുവാവ് അറസ്റ്റില്‍

കോഴിക്കോട് പേരാമ്പ്രയില്‍ പൊതുസ്ഥലത്ത് വെച്ച് കഞ്ചാവ് വലിച്ച യുവാവ് അറസ്റ്റിൽ. പ്രാദേശിക യൂത്ത് ലീഗ് നേതാവ് നൊച്ചാട് സ്വദേശി അനസ് വാളൂരി(28) നെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. റോഡരികില്‍ കഞ്ചാവ് ബീഡി വലിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്.
കായണ്ണ ഹെല്‍ത്ത് സെന്റർ റോഡില്‍ കഞ്ചാവ് വില്‍പ്പനയും ഉപയോഗവും പതിവാണെന്നും, ഈ പ്രദേശത്ത് കഞ്ചാവ് വില്‍പ്പനക്കാരും ആവശ്യക്കാരും തമ്പടിക്കാറുണ്ടെന്നും നാട്ടുകാർ പരാതി നല്‍കിയിരുന്നു. ഇതിനെത്തുടർന്ന് പോലീസ് സ്ഥലത്ത് പട്രോളിങ് നടത്തുകയായിരുന്നു. പട്രോളിങ്ങിനിടെയാണ് അനസും സംഘവും പോലീസിന്റെ പിടിയിലാവുന്നത്.
TAGS : GANJA CASE
SUMMARY : Young man arrested for smoking ganja in public



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.