തൃശൂരില്‍ യുവാവ് വെട്ടേറ്റുമരിച്ചു; മുഖ്യപ്രതിയായ സുഹൃത്ത് പിടിയിൽ

തൃശൂര്‍: തൃശൂരില്‍ യുവാവ് സുഹൃത്തിന്റെ വെട്ടേറ്റുമരിച്ചു. പെരുമ്പിലാവ് സ്വദേശി അക്ഷയ് (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുഖ്യപ്രതി ലിഷോയെ കുന്നംകുളം പോലീസ് പിടികൂടി. ലിഷോയുടെ വീടിന്റെ പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കേസിൽ മറ്റൊരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പെരുമ്പിലാവ് സ്വദേശി നിഖിലിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത് ഗുരുവായൂർ സ്വദേശി ബാദുഷയ്ക്കും വെട്ടേറ്റിരുന്നു.
യുവാക്കള്‍ മൂന്നു പേരും ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറയുന്നു. അക്ഷയ് ഭാര്യയ്‌ക്കൊപ്പം ലിഷോയിയുടെ വീട്ടില്‍ വന്നിരുന്നു. വന്നത് എന്തിനാണെന്നോ കൊലപാതകത്തിലേക്ക് നയിച്ചതെന്താണെന്നോ വ്യക്തമല്ലെന്നു പോലീസ് പറഞ്ഞു.
TAGS : THRISSUR NEWS
SUMMARY : Youth hacked to death in Thrissur; friend, main accused, arrested



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.