വീട് ജപ്തി ചെയ്തതില്‍ മനംനൊന്ത് വയോധിക മരിച്ചു; ബാങ്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

മലപ്പുറം: പൊന്നാനിയില്‍ വീട് ജപ്തി ചെയ്തതില്‍ മനംനൊന്ത് വയോധിക മരിച്ചു. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന മാമിയാണ് (85 വയസ്) മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പാലപെട്ടി എസ് ബി ഐ ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തത്.
വർഷങ്ങള്‍ക്ക് മുമ്പ് മാമിയുടെ മകൻ അലിമോൻ വീട് ഈട് വച്ച് 25 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇതില്‍ തിരിച്ചടവൊന്നും ഇല്ലാതെ വന്നതോടെയാണ് ജപ്തി നടന്നത്. അലിമോനെ കാണാതായിട്ട് ദിവസങ്ങള്‍ കഴിഞ്ഞെന്നും മാമി ഇതിന്റെ വിഷമത്തിലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. വയോധികയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ഗുരുതര ആരോപണങ്ങളാണ് ബാങ്കിനെതിരെ ഇന്നയിക്കുന്നത്.
‘ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥർ എത്തിയപ്പോള്‍ മാമിയുടെ ആരോഗ്യനില വളരെ മോശമായിരുന്നു. വയോധികയെ ചികിത്സിക്കുന്ന ഡോക്ടർ വരെ ഉദ്യോഗസ്ഥരോട് സംസാരിച്ചിരുന്നു. 15 ദിവസത്തെ സാവകാശം ചോദിച്ചിട്ടും അവർ ജപ്തി ചെയ്യുകയായിരുന്നു. ഇതോടെയാണ് മാമിയെ ബന്ധു വീട്ടിലേക്ക് മാറ്റിയത്'- കുടുംബം പ്രതികരിച്ചു.
TAGS : LATEST NEWS
SUMMARY : Elderly woman dies of grief over house foreclosure



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.