മരത്തില്‍ കയറിയ കുട്ടി കൊമ്പൊടിഞ്ഞ് കിണറില്‍ വീണ് ദാരുണാന്ത്യം

കോഴിക്കോട്: ചെക്യാട് മാമുണ്ടേരിയില്‍ 10 വയസ്സുകാരന്‍ കിണറ്റില്‍ വീണുമരിച്ചു. ചെക്യാട് സൗത്ത് എം എല്‍ പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥി മാമുണ്ടേരി നെല്ലിയുള്ളതില്‍ ഹമീദിന്റെ മകന്‍ മുനവ്വറലി ആണ് മരിച്ചത്. ബുധനാഴ്ച രാവില 8:30 ഓടെയാണ് സംഭവം.
മാമുണ്ടേരിയിലെ മഹനുദ്ദീന്‍ ഉലും മദ്രസയോട് ചേര്‍ന്നുള്ള പറമ്പിലെ കിണറില്‍ വീണാണ് മരണം സംഭവിച്ചത്. പുളിപറിക്കാനായി മരത്തില്‍ കയറിയ കുട്ടി കൊമ്പൊടിഞ്ഞ് കിണറില്‍ വീഴുകയായിരുന്നു. നാട്ടുകാര്‍ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വളയം ഗവ. ആശുപത്രിയില്‍ വളയം പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
TAGS : LATEST NEWS
SUMMARY : A boy who climbed a tree fell into a well and died after breaking a branch.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.