മലിനജലം കുടിച്ചു; ബെംഗളൂരുവിലെ അപാർട്ട്മെന്റിൽ നിരവധി താമസക്കാർക്ക് ദേഹാസ്വാസ്ഥ്യം


ബെംഗളൂരു: ബെംഗളൂരുവിൽ മലിനജലം കുടിച്ച് അപാർട്ട്മെന്റിലെ താമസക്കാർക്ക് ദേഹാസ്വാസ്ഥ്യം. നോർത്ത് ബെംഗളൂരുവിലെ കൈലാസനഹള്ളിയിലുള്ള പൂർവ പാം ബീച്ച് അപാർട്ട്മെന്റിലാണ് സംഭവം. 3,500-ലധികം താമസക്കാർ താമസിക്കുന്ന 15 ടവർ സമുച്ചയത്തിൽ, കുഴൽക്കിണറുകൾ ഇല്ലാത്തതിനാൽ 1.5 ലക്ഷം ലിറ്റർ ശേഷിയുള്ള മൂന്ന് മഴവെള്ള ടാങ്കുകളെയും വാട്ടർ ടാങ്കറുകളെയുമാണ് ആഗ്രഹിക്കുന്നത്. മഴവെള്ള സംഭരണികളിൽ മലിനജലം ഉണ്ടായതാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമെന്ന് താമസക്കാർ ആരോപിച്ചു. നിരവധി പേർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതായാണ് വിവരം. ചെളിയും പ്രാണികളും നിറഞ്ഞ അവസ്ഥയിലാണ് ടാങ്കുകളെന്നും ഇവർ ആരോപിച്ചു.

കഴിഞ്ഞ ആഴ്ച നഗരത്തിൽ പെയ്ത കനത്ത മഴയെ തുടർന്നാണ് ടാങ്കിൽ നിന്ന് മലിനജലം പുറത്തുവരാൻ തുടങ്ങിയത്. സംഭവത്തിൽ ബിബിഎംപിയോട് പരാതിപ്പെട്ടെങ്കിലും കാര്യമായ നടപടിയില്ലെന്നും ആരോപിച്ചു. കഴിഞ്ഞ ദിവസം ബിബിഎംപി ആരോഗ്യ സംഘം പരിസരം സന്ദർശിച്ച് ജലത്തിന്റെ സാമ്പിളുകൾ എടുത്തു. ഇതിന്റെ ഫലം വന്നതിനു ശേഷം മാത്രേ തുടർനടപടികൾ സ്വീകരിക്കാൻ സാധിക്കുവെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം ജലം ശുദ്ധീകരിച്ച് ഉപയോഗിക്കാൻ താമസക്കാരോട് നിർദേശിച്ചിട്ടുണ്ടെന്ന് ബിബിഎംപി വ്യക്തമാക്കി.

TAGS: |
SUMMARY: Illness in residents in North Bengaluru, contamination in rainwater tank suspected


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!