ആലുവയില്‍ കാണാതായ നിയമ വിദ്യാര്‍ഥിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

എറണാകുളം: ആലുവയില്‍ കാണാതായ നിയമ വിദ്യാർഥിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. എടത്തല മണലിമുക്കിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗല്‍ സ്റ്റഡീസിലെ എല്‍എല്‍ബി വിദ്യാർഥി തിരുവനന്തപുരം സ്വദേശി അതുല്‍ ഷാബു ആണ് മരിച്ചത്. മണലിമുക്കില്‍ ബന്ധുവിനൊപ്പം വാടകക്ക് താമസിക്കുകയായിരുന്ന അതുലിനെ ഇന്നലെ മുതല്‍ കാണാതാവുകയായിരുന്നു.
അതുലിനായുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് മാർത്താണ്ഡവർമ പാലത്തില്‍ നിന്ന് ഒരാള്‍ പുഴയിലേക്ക് ചാടിയതായി പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് സ്കൂബ ടീം അംഗങ്ങള്‍ നടത്തിയ തിരച്ചിലിലാണ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയത്.
TAGS : LATEST NEWS
SUMMARY : Body of missing law student found in Aluva river



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.