തിരുവനന്തപുരത്ത് സിനിമ പ്രവര്‍ത്തകരില്‍ നിന്നും കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: സിനിമ പ്രവര്‍ത്തകരില്‍ നിന്ന് കഞ്ചാവ് പിടിച്ചു. സിനിമാ പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്നാണ് കഞ്ചാവ് ലഭിച്ചത്. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് കഞ്ചാവ് പിടികൂടിയത്. ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുന്ന ‘ബേബി ഗേളി'ലെ സ്റ്റണ്ട് ആർട്ടിസ്റ്റ് മഹേശ്വറില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്.
ഡിക്ഷ്ണറിയെന്ന പ്രതീതി ഉണ്ടാക്കാൻ ഡിക്ഷണറിയുടെ പുറംചട്ടയുള്ളതും താക്കോല്‍ കൊണ്ട് തുറക്കാവുന്നതുമായ പെട്ടിയുടെ ഉള്ളിലെ അറയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രതി മഹേശ്വറെ ചോദ്യം ചെയ്തതില്‍ നിന്നും സിനിമ സെറ്റുകളിലേക്ക് ലഹരി വസ്തുക്കള്‍ എത്തിച്ചുകൊടുക്കുന്ന റാക്കറ്റിലെ പ്രധാനികളെ കുറിച്ച് വിവരം ലഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു.
സിനിമാ സംഘം താമസിച്ചിരുന്ന ഹോട്ടലില്‍ പരിശോധന നടത്തുന്നതിനിടയിലാണ് കഞ്ചാവ് പിടികൂടിയത്. സ്റ്റേറ്റ് സ്‌ക്വാഡിലെ അംഗങ്ങളായ എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ കെ.വി.വിനോദ്, ടി. ആർ. മുകേഷ് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) ആർ.പ്രകാശ്, എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ എ.പി.ഷാജഹാനും ഉണ്ടായിരുന്നു.
TAGS : LATEST NEWS
SUMMARY : Cannabis seized from film workers in Thiruvananthapuram



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.