ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; കേന്ദ്രസംഘം നാളെ സ്ഥലപരിശോധന നടത്തും

ബെംഗളൂരു: ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി പട്ടികപ്പെടുത്തിയ മൂന്ന് സ്ഥലങ്ങൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഉദ്യോഗസ്ഥ സംഘം നാളെ പരിശോധിക്കും. വിമാനത്താവളത്തിന്റെ സാധ്യത പഠനം നടത്താനാണ് കേന്ദ്ര സംഘം എത്തുന്നത്. നഗരത്തിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി കനകപുര റോഡിലെ രണ്ട് സ്ഥലങ്ങളും, നെലമംഗല-കുനിഗൽ റോഡിലെ മറ്റൊരു സ്ഥലവുമാണ് പട്ടികയിൽ ഉൾപെടുത്തിയിട്ടുള്ളത്. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുമായി എഎഐ ചർച്ച നടത്തുമെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ പറഞ്ഞു.
പഠനത്തിനായി കെഎസ്ഐഐഡിസി എഎഐക്ക് 1.21 കോടി രൂപ നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വിമാനത്താവളത്തിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്ത പ്രദേശങ്ങളിൽ ആവശ്യമായ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മാർച്ച് അഞ്ചിന് എയർപോർട്ട് അതോറിറ്റിക്ക് സർക്കാർ കത്ത് നൽകിയിരുന്നു. ഇതുപ്രകാരമാണ് സംഘം സ്ഥലം സന്ദർശിക്കാൻ എത്തുന്നത്. ഇതിനായി അവശ്യമായ എല്ലാ രേഖകളും തയാറാക്കിക്കഴിഞ്ഞുവെന്ന് മന്ത്രി പാട്ടീൽ പറഞ്ഞു. നഗരത്തിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ ചുറ്റളവിലാണ് രണ്ടാം വിമാനത്താവളത്തിനായി മൂന്ന് സ്ഥലങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ദേശീയ പാതകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ ലഭ്യമാണെന്ന് സംസ്ഥാന സർക്കാർ മന്ത്രാലയത്തെ അറിയിച്ചു.
കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം ചൂണ്ടിക്കാട്ടുന്ന സ്ഥലത്ത് വിമാനത്താവളത്തിനായി 4,500 ഏക്കർ ഭൂമി നൽകാൻ തയാറാണെന്ന് സംസ്ഥാന സർക്കാർ മന്ത്രാലയത്തെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്. കനകപുര റോഡിൽ കണ്ടെത്തിയ ഭൂമിയുടെ വിസ്തീർണ്ണം യഥാക്രമം 4,800 ഉം 5,000 ഉം ഏക്കറാണ്. വിമാനത്താവളത്തിനായി കണ്ടെത്തിയ മൂന്നാമത്തെ സ്ഥലം നെലമംഗലയിലെ കുനിഗൽ റോഡിലാണ്. ഏകദേശം 5,200 ഏക്കർ ഭൂമി പദ്ധതിക്കായി ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
TAGS: BENGALURU | AIRPORT
SUMMARY: Second airport for Bengaluru, AAI team to inspect three identified locations today



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.