ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബിജെപിയില്‍

മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവ് ബിജെപിയില്‍ ചേർന്നു. മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് ചന്ദ്രശേഖർ ബവൻകുളെയുടെ സാന്നിധ്യത്തില്‍ മുംബൈ പാർട്ടി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഔദ്യോഗികമായി അംഗത്വമെടുത്തു. കഴിഞ്ഞ വർഷമാണ് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് കേദാർ ജാദവ് വിരമിച്ചത്.
ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്രയ്ക്കും ഐ പി എല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്സിനും വേണ്ടി കളിച്ച ജാദവിനെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ, മുതിർന്ന നേതാവ് അശോക് ചവാൻ എന്നിവരുടെ സാന്നിധ്യത്തില്‍ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
Cricketer Kedar Jadhav joined BJP in the presence of BJP Maharashtra president Chandrashekar bawankule@cbawankule@BJP4Maharashtra #Mumbai pic.twitter.com/evjNAnRBKk
— Indrajeet chaubey (@indrajeet8080) April 8, 2025
“ഞാൻ ഛത്രപതി ശിവജിയെ വണങ്ങുന്നു. നരേന്ദ്ര മോദിജിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും കീഴില്‍ ബി ജെ പി വികസന രാഷ്ട്രീയമാണ് ചെയ്യുന്നത്. ഇത് ഞങ്ങള്‍ക്ക് സന്തോഷത്തിന്റെ ദിവസമാണ്'-ജാദവ് പറഞ്ഞു. മഹാരാഷ്ട്രയിലെ പൂണെയില്‍ ജനിച്ച ജാദവ്, മികച്ച മധ്യനിര ബാറ്റ്സ്മാൻ ആണ്.
2014 ല്‍ ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്കായി ഏകദിന (ODI) അരങ്ങേറ്റം കുറിച്ചു, 2014 മുതല്‍ 2020 വരെ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച കേദാർ 39 വയസ്സുള്ളപ്പോള്‍ 2024 ജൂണില്‍ എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. 2015 ലാണ് ജാദവ് ടി20ം ഐയില്‍ അരങ്ങേറ്റം കുറിച്ചത്. 2020 ല്‍ ന്യൂസിലന്റിനെതികെ ഓക്ക്ലൻഡില്‍ 2020 ല്‍ ഏകദിനത്തില്‍ കളിച്ചതാണ് ഇന്ത്യയ്ക്ക് വേണ്ടി അദ്ദേഹം കളിച്ച അവസാന മത്സരം.
TAGS : BJP
SUMMARY : Cricketer Kedar Jadhav joins BJP



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.