ഡി.കെ. ശിവകുമാറിന്‍റെ സഹോദരി ചമഞ്ഞ് കോടികൾ തട്ടി; യുവതി അറസ്റ്റിൽ


ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെയും സഹോദരനും മുൻ എം.പിയുമായ ഡി.കെ സുരേഷിന്‍റെയും സഹോദരി ചമഞ്ഞ് വ്യാപക തട്ടിപ്പ് നടത്തിയ യുവതിയെ ഇ.ഡി. അറസ്റ്റു ചെയ്തു. എ. ഐശ്വര്യ ഗൗഡ (33) ആണ് അറസ്റ്റിലായത്.

ഐശ്വര്യ ഗൗഡയ്ക്കും ഭർത്താവ് ഹരീഷ് കെ.എന്നിനും മറ്റുള്ളവർക്കുമെതിരെ ഐപിസി/ബി.എൻ.എസിലെ വിവിധ വകുപ്പുകൾ പ്രകാരം കർണാടകയിലെ വിവിധ പോലീസ് സ്റ്റേഷനുകൾ രജിസ്റ്റർ ചെയ്ത ഒന്നിലധികം എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഐശ്വര്യയുടെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ കണക്കിൽപെടാത്ത 2.25 കോടി രൂപ കണ്ടെടുത്തു.

ഉയർന്ന റിട്ടേണുകൾ വാഗ്ദാനം ചെയ്താണ് പണവും സ്വർണവുമടക്കംം തട്ടിയത്. വാഗ്ദാനം ചെയ്ത റിട്ടേണുകളൊന്നും നൽകിയില്ലെന്നും റീഫണ്ട് ആവശ്യപ്പെട്ടപ്പോൾ ഇരകളെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. രാഷ്ട്രീയ ബന്ധം പറഞ്ഞ് ഇരകളെ ഐശ്വര്യ ഭീഷണിപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. പ്രത്യേക കോടതിയിൽ (പിഎംഎൽഎ) ഹാജരാക്കിയ ഐശ്വര്യ ഗൗഡയെ 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.

TAGS : |
SUMMARY : ED arrests woman in money laundering case, seizes incriminating materials worth Rs 2.25 cr

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!