ആ​ന്ധ്രാപ്രദേശിൽ ക്ഷേത്ര മതിൽ തകർന്ന് വീണ് എട്ട് മരണം


വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ക്ഷേത്ര മതിൽ തകർന്ന് വീണ് എട്ട് മരണം. വിശാഖപട്ടണത്തെ സിംഹാചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ മതിൽ ഇടിഞ്ഞുവീണാണ് അപകടം. നിരവധി പേർക്ക് പരുക്കേറ്റു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ക്ഷേത്രത്തിലെ ചന്ദനോത്സവത്തിനിടെയാണ് അപകടം നടന്നത്. 300 രൂപ ടിക്കറ്റിനായി ക്യൂ നിൽക്കുന്ന ആളുകളുടെ ഇടയിലേക്കാണ് മതിൽ ഇടിഞ്ഞുവീണത്.

ക്ഷേത്രത്തിൽ പുതുതായി നിർമിച്ച മതിലാണ് തകർന്നുവീണതെന്നും 20 ദിവസം മുമ്പാണ് മതിൽ നിർമ്മിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

അപകടത്തിന് പിന്നാലെ ദേശീയ ദുരന്ത നിവാരണ സേനയെത്തി രക്ഷാപ്രവർത്തനം നടത്തി. പലരും തകർന്നുവീണ മതിലിനടിയിലായിരുന്നു. പരുക്കേറ്റ ഭക്തരെ ചികിത്സയ്ക്കായി കിംഗ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, പുലർച്ചെ രണ്ടരക്കും മൂന്നരക്കും ഇടയിൽ സ്ഥലത്ത് പേമാരിയും ശക്തമായ കാറ്റും അനുഭവപ്പെട്ടിരുന്നതായി എൻഡോവ്‌മെന്റ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിനയ് ചാൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. കനത്ത കാറ്റിൽ ക്ഷേത്ര പരിസരത്തുണ്ടായ പന്തലുകൾ വീണു, ഇതിന് പുറമെ ശക്തമായി വെള്ളം ഒലിച്ചെത്തിയതും അപകടത്തിന് കാരണമായേക്കാമെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.ആർ.എഫിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഫയർ ആൻഡ് റെസ്ക്യു വിഭാഗവും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്.

TAGS : |
SUMMARY : Eight dead after temple wall collapses in Andhra Pradesh


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!