വിമാനത്തില്‍ യാത്രക്കാരനുമേല്‍ മൂത്രമൊഴിച്ച് സഹയാത്രികൻ

ഡല്‍ഹിയില്‍ നിന്നും ബാങ്കോക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന് നേരെ അതിക്രമം. യാത്രക്കാരന് മേല്‍ സഹയാത്രികൻ മൂത്രമൊഴിച്ചതായാണ് പരാതി. ഡല്‍ഹി-ബാങ്കോക്ക് AI 2336 വിമാനയാത്രയ്ക്കിടെയായിരുന്നു സംഭവമുണ്ടായത്. വിമാനത്തിലെ ജീവനക്കാർ പല തവണ ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും യാത്രക്കാരന് ചെവിക്കൊണ്ടില്ല.
വിമാനയാത്രയ്ക്കിടെ നടന്ന സംഭവമായതിനാല്‍ വിഷയത്തെക്കുറിച്ച് പരിശോധന നടത്താനും തുടർനടപടികള്‍ സ്വീകരിക്കാനും സ്റ്റാൻഡിങ് കമ്മിറ്റി വിളിച്ചു കൂട്ടുമെന്ന് എയർ ഇന്ത്യ അറിയിച്ചു. വിഷയത്തില്‍ സ്വീകരിക്കേണ്ട എല്ലാ വിധ നടപടി ക്രമങ്ങളും തങ്ങള്‍ പാലിച്ചുവെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. വിഷയം ഡിജിസിഎയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി.
TAGS : LATEST NEWS
SUMMARY : Fellow passenger urinates on passenger on plane



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.