ജാർഖണ്ഡിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

റാഞ്ചി: ജാർഖണ്ഡിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് ലോക്കോ പെെലറ്റ് ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ (എൻടിപിസി) ഉടമസ്ഥതയിലുള്ള രണ്ട് ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ജാർഖണ്ഡിലെ സാഹിബഗഞ്ച് ജില്ലയിൽ പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടം. നാലുപേർക്ക് പരുക്കേറ്റിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടം നടന്ന ട്രാക്കുകളും എൻ.‌ടി‌.പി.‌സിയുടെ ഉടമസ്ഥതയിലുള്ളതാണ്. പ്രധാനമായും അവരുടെ പവർ പ്ലാന്റുകളിലേക്ക് കൽക്കരി കൊണ്ടുപോകുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. അതിനിടെ അപകടത്തിന് ഇന്ത്യൻ റെയിൽ‌വേയുമായി ഒരു ബന്ധവുമില്ലെന്ന് ഈസ്റ്റേൺ റെയിൽ‌വേ വക്താവ് കൗസിക് മിത്ര പറഞ്ഞു. അപകടം നടന്ന ലൈൻ ബിഹാറിലെ ഭഗൽപൂർ ജില്ലയിലെ എൻ‌.ടി‌.പി‌.സിയുടെ കഹൽഗാവ് സൂപ്പർ തെർമൽ പവർ സ്റ്റേഷനെയും പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ഫറാക്ക പവർ പ്ലാന്റിനെയും ബന്ധിപ്പിക്കുന്നതാണ്.

STORY | 2 drivers killed, 4 injured as goods trains operated by NTPC collide head-on in Jharkhand

READ: https://t.co/lBkZzhOrVL

VIDEO:
(Full video available on PTI Videos – https://t.co/n147TvrpG7) pic.twitter.com/LUUALfS4ur
— Press Trust of India (@PTI_News) April 1, 2025

അപകടത്തിന്റെ കൂടുതൽ വിവരങ്ങളെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും അപകടകാരണം വ്യക്തമായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.അപകടം നടന്ന സ്ഥലത്തെ ട്രാക്കിൽ നിന്ന് ട്രെയിനിന്റെ അവശിഷ്ടങ്ങൾ മാറ്റുകയാണ്.

TAGS :
SUMMARY : Goods trains collide in Jharkhand; Two people died

Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

No tags for this post.
Leave a comment
error: Content is protected !!