വിധാൻ സൗധയ്ക്കുള്ളിൽ ടൂർ; പ്രവേശന ഫീസ് നിശ്ചയിച്ചു


ബെംഗളൂരു: വിധാൻ സൗധയ്ക്കുള്ളിലെ ടൂർ സർവീസിനു പ്രവേശന ഫീസ് നിശ്ചയിച്ച് സംസ്ഥാന ടൂറിസം വകുപ്പ്. ഒരാൾക്ക് 150 രൂപ പ്രവേശന ഫീസ് ഈടാക്കും. വിനോദസഞ്ചാരികളെ 30 പേരടങ്ങുന്ന ഗ്രൂപ്പുകളായി വിഭജിക്കുകയും ഓരോ ഗ്രൂപ്പിനും മേൽനോട്ടം വഹിക്കാൻ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്യുമെന്ന് വകുപ്പ് അറിയിച്ഭ. കൂടാതെ, ഈ ഗ്രൂപ്പുകളെയെല്ലാം നിരീക്ഷിക്കാൻ വകുപ്പ് ടൂറിസ്റ്റ് ഓഫീസർമാരെ നിയമിക്കും.

ഗൈഡ് സേവനങ്ങൾ, അധിക സുരക്ഷാ ഉദ്യോഗസ്ഥർ, അറ്റകുറ്റപ്പണി ചെലവുകൾ എന്നിവയ്ക്കാണ് ഫീസ് ഈടാക്കുന്നത്. നേരത്തെ ഒരാൾക്ക് 20- 50 രൂപ എൻട്രി ഫീ നൽകണമെന്ന് സ്പീക്കർ യു. ടി. ഖാദർ വകുപ്പിനോട് നിർദേശിച്ചിരുന്നു. ചീഫ് സെക്രട്ടറി ശാലിനി രജനീഷ് അധ്യക്ഷനായ യോഗം പ്രവേശന ഫീസ്, ടൂറിസ്റ്റ് മാർഗ്ഗനിർദ്ദേശങ്ങൾ, സുരക്ഷ, പ്രവേശന പരിധികൾ, നിയന്ത്രണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യും. പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും വിധാന സൗധയെ ചുറ്റിക്കാണാനും, പഠനം നടത്താനും ഇതുവഴി സാധിക്കും. രാഷ്ട്രപതി ഭവനും ന്യൂഡൽഹിയിലെ പാർലമെന്റും പോലെ ഗൈഡഡ് ടൂറുകൾ ആണ് ഏർപ്പെടുത്തുക.

നിലവിൽ വിനോദസഞ്ചാരികൾക്ക് വിധാൻ സൗധ സന്ദർശിക്കാനും, സൗധയ്ക്ക് മുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യാനും മാത്രമേ അനുവാദമുള്ളൂ. ടൂറിസം വകുപ്പ് ഇത്തരം ടൂറുകൾ നടത്താൻ പേഴ്‌സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പിൽ (ഡിപിഎആർ) നിന്ന് അനുമതി തേടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നടപടി. പതിവ് സർക്കാർ ജോലികൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ, ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും മറ്റ് സർക്കാർ അവധി ദിവസങ്ങളിലും രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ ടൂറുകൾ നടത്താമെന്ന് ഡിപിഎആർ നിർദേശിച്ചിട്ടുണ്ട്. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ടൂറിസം വകുപ്പ് പുതിയ സോഫ്റ്റ്‌വെയർ വികസിപ്പിക്കണമെന്ന് ഡിപിഎആർ അണ്ടർ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.

TAGS: |
SUMMARY: Rs 150 entry fee for guided tour of Vidhana Soudha


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!