നാവികസേനയ്ക്ക് 26 റഫാല്‍ യുദ്ധ വിമാനങ്ങള്‍; ഫ്രാന്‍സുമായി 63000 കോടി രൂപയുടെ കരാറിന് ഇന്ത്യ

ന്യൂഡൽഹി: ഫ്രാൻസില്‍ നിന്ന് റാഫേല്‍ മറൈൻ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള മെഗാ കരാറിന് അനുമതി നല്‍കി കേന്ദ്രസർക്കാർ. കരാർ പ്രകാരം ഇന്ത്യയുടെ നാവികസേനയ്‌ക്ക് വേണ്ടി 26 റാഫേല്‍ മറൈൻ യുദ്ധവിമാനങ്ങളാണ് ഫ്രാൻസ് കൈമാറുക. ഇരുരാജ്യങ്ങളിലെയും സർക്കാരുകള്‍ തമ്മിലുള്ള കരാറാണിത്. 63,000 കോടിയുടെ കരാറില്‍ വൈകാതെ ഒപ്പുവെക്കും.
കരാറനുസരിച്ച് 22 സിംഗിള്‍ സീറ്റർ വിമാനങ്ങളും നാല് ഡബിള്‍ സീറ്റർ വിമാനങ്ങളുമാണ് ലഭിക്കുക. ഫ്ലീറ്റ് മെയിന്റനൻസ്, ലോജിസ്റ്റിക്കല്‍ സപ്പോർട്ട്, വ്യക്തിഗത പരിശീലനം എന്നിവ അടക്കം സമഗ്രമായ പാക്കേജാണ് കരാറിലുള്ളത്. കരാറില്‍ ഒപ്പുവച്ച് അഞ്ച് വർഷങ്ങള്‍ക്കുള്ളിലാണ് വിമാനങ്ങള്‍ ലഭിക്കുക. ഇന്ത്യയുടെ പ്രഥമ എയർക്രാഫ്റ്റ് വാഹിനിയായ INS വിക്രാന്തില്‍ ഇവയെ വിന്യസിക്കും.
നേരത്തെ വ്യോമസേനയ്‌ക്ക് വേണ്ടി 36 റാഫേല്‍ ജെറ്റുകള്‍ ഫ്രാൻസില്‍ നിന്ന് ഇന്ത്യ വാങ്ങിയിരുന്നു. അംബാലയിലെയും ഹാഷിമാരയിലെയും വ്യോമതാവളങ്ങളിലാണ് ഇവയുള്ളത്. ഇതിന് ശേഷം ഫ്രാൻസുമായി ഇന്ത്യ നടത്തുന്ന രണ്ടാമത്തെ വലിയ കരാറാണിത്.
TAGS : LATEST NEWS
SUMMARY : India signs Rs 63,000 crore deal with France for 26 Rafale fighter jets for Navy



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.