ഐ.പി.എൽ വാതുവെപ്പ്: 1.15 കോടി പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ഐ.പി.എൽ വാതുവെപ്പിനെതിരെ ബെംഗളൂരു പോലീസ് നടത്തിയ പരിശോധനയിൽ മൂന്ന് പേര്‍ അറസ്റ്റിലായി. ഇവരില്‍ നിന്ന് അഞ്ച് വ്യത്യസ്ത കേസുകളിലായി 1.15 കോടി രൂപ പിടിച്ചെടുത്തു. ഇതിൽ വ്യാഴാഴ്ച മാത്രം 86 ലക്ഷം രൂപ കണ്ടെടുത്തു. ജക്കൂര്‍ സ്വദേശി വിജയ് കുമാർ, ധ്രുവ മിത്തൽ, രോഹിത് രഞ്ജൻ രവി എന്നിവരാണ് പിടിയിലായത്.
പാർക്കർ, റൈലക്സ്, ദുബായ് എക്സ്ചേഞ്ച്, ലോട്ടസ്, ബിഗ്ബുൾ 24/7 തുടങ്ങിയ നിരവധി സംശയാസ്പദമായ വെബ്‌സൈറ്റുകളും മൊബൈൽ ഫോൺ ആപ്ലിക്കേഷനുകളും കണ്ടെത്തുന്നതിലേക്ക് പരിശോധന നയിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അക്ഷയ് ഹകായ് മച്ചിന്ദ്ര പറഞ്ഞു. മൊബൈൽ ആപ്ലിക്കേഷൻ പേരുകൾ പ്രശസ്ത ബ്രാൻഡുകളുടെ അനുകരണങ്ങളാണെന്നും ആയിരക്കണക്കിന് ആളുകൾ ഈ ആപ്ലിക്കേഷനുകളിൽ ലോഗിൻ ചെയ്യുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ടോസ് മുതൽ മുഴുവൻ മത്സരം വരെ വിവിധ പന്തയങ്ങൾ വെക്കാൻ ആപ്പുകളിൽ സൗകര്യമുണ്ട്. ഉദാഹരണത്തിന് ആരാണ് ടോസ് ജയിക്കുക, മത്സരഫലം എന്തായിരിക്കും, റൺ എത്ര തുടങ്ങിയവയെക്കുറിച്ച് പന്തയം വെക്കാൻ വാതുവെപ്പുകാർക്ക് കഴിയുമെന്നും പോലീസ് പറഞ്ഞു.
നഗരത്തില്‍ വാതുവെപ്പ് നടത്തുന്നവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിച്ചുവരികയാണ്. ഐപിഎൽ ടിക്കറ്റുകളുടെ കരിഞ്ചന്തയും വാതുവെപ്പും തടയുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കമ്മീഷണർ പറഞ്ഞു.
TAGS : IPL BETTING
SUMMARY : IPL betting: 1.15 crore seized; Three people were arrested



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.