കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച: കോളജ് പ്രിൻസിപ്പലിന് സസ്പെൻഷൻ

കാസറഗോഡ്: കണ്ണൂര്‍ സര്‍വകലാശാലാ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കാസറഗോട്ടെ കോളജ് പ്രിൻസിപ്പലിനെതിരെ നടപടി. പാലക്കുന്നിലെ ഗ്രീൻവുഡ്സ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പല്‍ ഇൻചാർജ് പി. അജീഷിനെയാണ്സ സ്പെൻഡ് ചെയ്തു. ബേക്കല്‍ പോലീസ് കേസടുത്തതിന് പിന്നാലെയാണ് കോളജിന്റെ നടപടി. ഇ- മെയിലിലൂടെ അയച്ച ചോദ്യപേപ്പര്‍ രഹസ്യ സ്വഭാവം സൂക്ഷിക്കാതെ പരസ്യപ്പെടുത്തിയെന്നാണ് കേസ്.
കണ്ണൂർ സർവകലാശാല രജിസ്ട്രാർ നല്‍കിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു പ്രിൻസിപ്പലിനെതിരെ കേസെടുത്തത്. പ്രിൻസിപ്പല്‍ സർവകലാശാലയെ വഞ്ചിച്ചെന്നും എഫ് ഐ ആറിലുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദമായതോടെ എല്ലാ പരീക്ഷാ സെന്‍ററുകളിലും നിരീക്ഷകരെ നിയോഗിക്കാന്‍ യൂണിവേഴ്സിറ്റി തീരുമാനിച്ചിട്ടുണ്ട്.
നാളെ മുതല്‍ ഓരോ നിരീക്ഷരെ നിയോഗിക്കും. 60 പേരെ ഇതിനായി ചുമതലപ്പെടുത്തി. ഇ മെയിലില്‍ നിന്ന് ചോദ്യപേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോൾ ഇവരുടെ സാന്നിധ്യം ഉറപ്പാക്കും. കാസറഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രം ബി സി എ ആറാം സെമസ്റ്റര്‍ പരീക്ഷ വീണ്ടും നടത്താനും യൂനിവേഴ്സിറ്റി തീരുമാനിച്ചു.
TAGS : KANNUR UNIVERSITY
SUMMARY : Kannur University question paper leak: College principal suspended



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.