കൂട്ടുപുഴ പോലീസ് ചെക്‌പോസ്റ്റിൽ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി

ഇരിട്ടി: കർണാടകയില്‍ നിന്നും കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്നതിനിടെ യുവാവ് പോലീസ് പിടിയിലായി. തൃശൂർ സ്വദേശി സരിത് സെബാസ്റ്റ്യ(39)ന്‍ ആണ് പോലീസ് പിടിയിലായത്. കൂട്ടുപുഴ പോലീസ് ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയില്‍ ഇരിട്ടി എസ്ഐ കെ ഷറഫുദ്ധീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒന്നര കിലോ കഞ്ചാവും 360 ഗ്രാം ഹാഷിഷ് ഓയിലും ഇയാളില്‍ നിന്ന് പിടികൂടി.
കർണാടകയില്‍ നിന്ന് കൂട്ടുപുഴവഴി കേരളത്തിലേക്ക് നടന്നെത്തിയ പ്രതിയെ സംശയത്തെതുടർന്ന് പരിശോധിക്കുകയായിരുന്നു. ലഹരി വസ്‌തുക്കൾ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ബ്രൗൺ പാക്കിങ് ടാപ്പ് ഉപയോഗിച്ച് മണം പുറത്തുവരാത്ത രീതിയിൽ ഭദ്രമായി പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഹോമിയോ ഗുളിക സൂക്ഷിക്കുന്ന ചെറിയ ചില്ലുകുപ്പികളിലായിരുന്നു ഹാഷിഷ് ഓയിൽ. 139 കുപ്പിയാണ് പിടിച്ചെടുത്തത്. ഹാഷിഷ് ഓയിൽ നിറക്കാൻ പ്രത്യേകം തയാറാക്കിയ കുപ്പിയാണിതെന്ന നിഗമനത്തിലാണ് പോലീസ്. കൂടുതൽ വിവരങ്ങൾക്കായി പ്രതിയെ ഇരിട്ടി സിഐ എ കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്തശേഷം കോടതിയിൽ ഹാജരാക്കി.
TAGS : DRUG ARREST
SUMMARY : Kootupuzha police seized ganja and hashish oil at the check post



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.