കുമാരനാശാൻ ജന്മദിനാചരണം

ബെംഗളൂരു: ശ്രീനാരായണ സമിതി സംഘടിപ്പിച്ച മഹാകവി കുമാരനാശാന്‍റെ 153 -ാം ജന്മദിനാചരണം അള്‍സൂരിലെ സമിതി മന്ദിരത്തില്‍ നടന്നു. സമിതിയിലെ മഹാകവി കുമാരനാശാൻ സ്മാരക ശില്പത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണയോഗത്തിൽ വൈസ് പ്രസിഡന്റ് ലോലമ്മ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ കൺവീനർ ടോമി ജെ ആലുങ്കൽ, സാമൂഹിക പ്രവർത്തകനും പ്രഭാഷകനുമായ മോഹൻ നാരായണ മേനോൻ, സമിതി സെക്രട്ടറി എം കെ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. വത്സല മോഹൻ, ദീപ അനിൽ, വനജ ഭാരതീയൻ എന്നിവർ കവിതകൾ ആലപിച്ചു.
<BR>
TAGS : Kumaranashan birthday celebration