ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; തുമകുരുവിനെ പരിഗണക്കണമെന്ന് ആവശ്യവുമായി 42 എംഎൽഎമാർ


ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി തുമകുരു വിലെ സിറ യെ പരിഗണക്കണമെന്ന് ആവശ്യവുമായി 42 എംഎൽഎമാർ. രണ്ടാം വിമാനത്താവളത്തിനുള്ള ചർച്ചകളിൽ ആദ്യം മുഴങ്ങിക്കേട്ട പേരുകളിലൊന്നായിരുന്നു സിറ. താലൂക്കിലെ സീബി ക്ഷേത്രത്തിന് സമീപം 4,000-5,000 ഏക്കർ ഭൂമി കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് വിവിധ കാരണങ്ങളാൽ സിറ വേണ്ടെന്ന് വെക്കുകയായിരുന്നു.

സിറയെ ബെംഗളൂരുവിന്റെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ള സ്ഥലമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു 42 എംഎൽഎമാർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സമർപ്പിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും സിറ എംഎൽഎയുമായ ടി.ബി. ജയചന്ദ്രയുടെ നേതൃത്വത്തിലാണ് നടപടി. 2050 ആകുമ്പോഴേക്കും ബെംഗളൂരുവിലെ ജനസംഖ്യ മൂന്ന് കോടി കവിയുമെന്നും നഗരം സിറ വരെ വ്യാപിക്കുമെന്നും അതിനാൽ ഇവിടം രണ്ടാമത്തെ വിമാനത്താവളത്തിന് അനുയോജ്യമാണിതെന്നും ജയചന്ദ്ര വിശദമാക്കി. കൂടാതെ, എച്ച്എഎല്ലിന്റെ ഹെലികോപ്റ്റർ ഫാക്ടറിക്കും ചിത്രദുർഗയിലെ ചല്ലക്കെരെയിലുള്ള ഡിആർഡിഒ സൗകര്യത്തിനും സമീപമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലുള്ള കെംപെഗൗഡ വിമാനത്താവളത്തിൽ നിന്ന് 150 കിലോമീറ്റർ ചുറ്റളവിൽ മറ്റൊരു വിമാനത്താവളം ആരംഭിക്കുന്നതിന് നിയന്ത്രണമുണ്ട്. 150 കിലോമീറ്റർ ചുറ്റളവ് സിറയിൽ തന്നെ അവസാനിക്കുന്നുവെന്നും, ഇവിടെ ആറായിരത്തോളം ഏക്കർ ഭൂമി ലഭ്യമാണെന്നും എംഎൽഎ പറഞ്ഞു. വ്യവസായ മന്ത്രി എം. ബി. പാട്ടീൽ ഈ നിർദേശം നിരസിച്ചിട്ടുണ്ട്. തുമകുരു-സിറ-ചിത്രദുർഗ മേഖലയ്ക്കായി മറ്റൊരു വിമാനത്താവളം സർക്കാർ വിഭാവനം ചെയ്യുന്നുണ്ടെന്നു എംബി പാട്ടീൽ വ്യക്തമാക്കി.

TAGS: |
SUMMARY: Rift as 42 MLAs want Sira to house second Bengaluru airport


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!