പഹല്‍ഗാം ഭീകരാക്രമണം: കശ്മീരിൽ ഇന്ന് ബന്ദ്, വിദേശയാത്ര വെട്ടിച്ചൊരുക്കി പ്രധാനമന്ത്രി


ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സൗദി അറേബ്യ സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് തിരിച്ചു. ജിദ്ദയിൽ നിന്നുള്ള എയർ ഇന്ത്യ – ബോയിംഗ് വിമാനം അൽപസമയത്തിനകം ഡൽഹിയിൽ എത്തും. പിന്നാലെ, മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല സുരക്ഷാ യോഗം ചേരും. ഔദ്യോഗിക വിരുന്ന് ഒഴിവാക്കി, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തിയാണ് മോദി മടങ്ങിയെത്തുന്നത്. കൂടിക്കാഴ്ചയിൽ പഹൽഗാം ഭീകരാക്രമണം ചർച്ചയായെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. സൗദി സഹായം വാഗ്ദാനം ചെയ്തെന്നും ഭീകരതയെ ഒന്നായി നേരിടാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചുവെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

യുഎസ്, പെറു സന്ദർശനത്തിലായിയിരുന്ന ധനമന്ത്രി നിർമല സീതാരാമനും വിദേശയാത്ര വെട്ടിച്ചുരുക്കി രാജ്യത്തേക്ക് മടങ്ങുകയാണെന്ന് അറിയിച്ചു. ഭീകരാക്രമണ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരുന്നുണ്ട്.

പഹൽഗാമിലെ ബൈസരനിൽ വിനോദസഞ്ചാരികൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നുണ്ട്. ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രനാണ് മരിച്ചത്. രാജസ്ഥാൻ, തമിഴ്നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നെത്തിയ വിനോദസഞ്ചാരികളാണ് ആക്രമണത്തിനിരയായത്. വിനോദസഞ്ചാരികൾ പതിവായി എത്തുന്ന ബൈസരൻ താഴ്‌വരയിലാണ് ആക്രമണം. നിരവധി മലയാളികൾ പഹൽഗാമിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് നിരവധി സംഘടനകൾ ജമ്മു കശ്മീരിൽ ഇന്ന് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാരികൾ ഉൾപ്പെടെയുള്ള സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ജമ്മു കശ്മീർ ചേമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ജെസിസിഐ) വിശ്വ ഹിന്ദ് പരിഷത്ത് (വിഎച്ച്പി), ട്രാൻസ്പോർട്ടേഴ്സ് അസോസിയേഷൻ, ജമ്മു ബാർ അസോസിയേഷൻ, കോൺഗ്രസ് പാർട്ടി എന്നിവരെല്ലാം ജമ്മു കശ്മീരിൽ ഇന്ന് (ബുധനാഴ്ച ) ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഭരണകക്ഷിയായ ജമ്മു ആൻഡ് കശ്മീർ നാഷണൽ കോൺഫറൻസ്(ജെകെഎൻസി) ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു.

TAGS : ,
SUMMARY : Pahalgam terror attack: Bandh in Kashmir today, Prime Minister cut off foreign travel


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!