പഹൽഗാം ഭീകരാക്രമണം; രാഹുൽ ഗാന്ധി കശ്മീരിലേക്ക്, കോണ്‍ഗ്രസ് നാളെ രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും


പഹൽഗാം ഭീകരാക്രമണത്തി​ന്‍റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച ജമ്മു-കശ്മീർ സന്ദർശിക്കും. അനന്ത്നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളജിലെത്തുന്ന അദ്ദേഹം ഭീകരാക്രമണത്തിൽ പരുക്കേറ്റവരെ സന്ദർശിക്കും. അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിൽ തിരിച്ചെത്തിയ രാഹുൽ ഗാന്ധി വ്യാഴാഴ്ച നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലും ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിലും അ​ദ്ദേഹം പ​ങ്കെടുത്തിരുന്നു.

ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നാളെ രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും. നാളെ കോണ്‍ഗ്രസ് നടത്താന്‍ നിശ്ചയിച്ചിരുന്ന ഭരണഘടന സംരക്ഷണ റാലി ഏപ്രില്‍ 27ലേക്ക് മാറ്റി.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്റലിജന്‍സ് പരാജയം, സുരക്ഷാ വീഴ്ച എന്നിവയില്‍ സമഗ്രമായ വിശകലനം നടത്തണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം ആവശ്യപ്പെട്ടു. പാകിസ്ഥാന്‍ ബുദ്ധി കേന്ദ്രമായി നടപ്പിലാക്കിയ കൈശലപൂര്‍വമായ, കരുതിക്കൂട്ടിയ ഈ ആക്രമണം നമ്മുടെ റിപ്പബ്ലിക്കിന്റെ മൂല്യങ്ങള്‍ക്ക് നേരെ നടത്തിയ നേരിട്ടുള്ള ആക്രമണമാണ്. രാജ്യത്ത് വൈകാരികത ഇളക്കിവിടുന്നതിന് വേണ്ടിയാണ് ബോധപൂര്‍വം ഹിന്ദുക്കളെ ലക്ഷ്യമിട്ടതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം പറഞ്ഞു. ത്രിതല സുരക്ഷ സംവിധാനങ്ങളാല്‍ സുരക്ഷിതമായ ഒരു പ്രദേശമായാണ് പഹല്‍ഗാം അറിയപ്പെടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരിട്ടുള്ള പരിധിയിലുള്ള പ്രദേശത്ത് ഇങ്ങനെയൊരു ആക്രമണം നടക്കാന്‍ സഹായകരമായ ഇന്റലിജന്‍സ് പരാജയം, സുരക്ഷാ വീഴ്ച എന്നിവയില്‍ സമഗ്രമായ വിശകലനം നടത്തണം. വലിയ പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. ഈയൊരു വഴിയിലൂടെ മാത്രമേ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ കഴിയൂവെന്നും പ്രവര്‍ത്തക സമിതി പ്രമേയത്തില്‍ പറഞ്ഞു.

കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാം പട്ടണത്തിനടുത്തുള്ള പുൽമേട്ടിൽ തീവ്രവാദികൾ വെടിയുതിർത്തതിൽ വിനോദസഞ്ചാരികളടക്കം 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് പാ​കിസ്ഥാ​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ഇ​ന്ത്യ രം​ഗത്തെത്തിയിരുന്നു.

TAGS : | |
SUMMARY : Pahalgam terror attack; Rahul Gandhi to Kashmir, Congress will hold nationwide candlelight vigil tomorrow


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!