പി.കെ. ശ്രീമതി ടീച്ചര്‍ക്ക് വിലക്കില്ല: കെ.കെ. ശൈലജ

കണ്ണൂർ: പികെ ശ്രീമതി ടീച്ചർക്ക് പാർട്ടിയില്‍ യാതൊരു വിലക്കും ഉണ്ടായിട്ടില്ലെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ കെകെ ശൈലജ. 75 വയസെന്ന പ്രായപരിധിയുടെ പേരിലാണ് പി.കെ ശ്രീമതി ടീച്ചറെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവാക്കിയത്. ഈ കാര്യം പാർട്ടി സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ സെക്രട്ടറിയും പറഞ്ഞിട്ടുണ്ട്.
മഹിളാ അസോസിയേഷൻ നേതാവെന്ന നിലയിലാണ് ടീച്ചർ ദേശീയ തലത്തിലാണ് പ്രവർത്തിക്കേണ്ടത്. എന്നാല്‍ കേരളത്തിലുള്ളപ്പോള്‍ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും സംസ്ഥാന കമ്മിറ്റി യോഗത്തിലും പങ്കെടുക്കുന്നതില്‍ വിലക്കില്ലെന്നും കെ.കെ. ശൈലജ പറഞ്ഞു. ഈ കാര്യത്തില്‍ പുറത്തുവരുന്ന മാധ്യമ വാർത്തകള്‍ അതിശയകരമാണ്. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ യാതൊരു വിലക്കുമില്ലെന്ന് പി.കെ.ശ്രീമതി ടീച്ചർ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഇതു നമ്മളെല്ലാവരും കേട്ടതാണെന്നും കെ.കെ ശൈലജ വ്യക്തമാക്കി.
TAGS : LATEST NEWS
SUMMARY : PK Sreemathi Teacher is not banned: K K Shylaja



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.