സിനിമയുടെ ഡിസ്ട്രിബ്യൂട്ടര്‍ എന്ന വ്യാജേന തട്ടിപ്പ്; 30 ലക്ഷം തട്ടിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ”വിരുന്ന്” എന്ന മലയാള സിനിമയുടെ തിയേറ്റര്‍ കളക്ഷനില്‍ നിന്ന് 30 ലക്ഷത്തിലധികം രൂപ ആള്‍മാറാട്ടം നടത്തി തട്ടിയെന്ന് ആരോപണം. പരാതിയില്‍ കൊല്ലം അഞ്ചല്‍ കോട്ടുക്കല്‍ സ്വദേശി ഷമീം മന്‍സിലില്‍ സുലൈമാന്‍ മകന്‍ ഷമീമിനെതിരെ കേസെടുത്തു.
നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ അര്‍ജുന്‍ സര്‍ജ, ഗിരീഷ് നെയ്യാര്‍, നിക്കി ഗല്‍റാണി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച് ഗിരീഷ് നെയ്യാര്‍ നിര്‍മ്മിച്ച സിനിമയാണ് ‘വിരുന്ന്'. വിരുന്നിന്റെ ഡിസ്ട്രിബ്യൂട്ടര്‍ എന്ന വ്യാജേന തീയറ്ററുകാരെ തെറ്റിദ്ധരിപ്പിച്ചു ആള്‍മാറാട്ടം നടത്തിയാണ് 30 ലക്ഷത്തിലധികം രൂപ ഷമീം തട്ടിയെടുത്തതെന്നാണ് ആരോപണം. 72 ഫിലിംസ് എന്ന ഡിസ്ട്രിബ്യൂഷന്‍ സ്ഥാപനത്തിന്റെ ഓണര്‍ കൂടിയായ ഷമീം ഇതുപോലെ ഇതിനു മുമ്പും ഇത്തരം തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്.
TAGS : LATEST NEWS
SUMMARY : Police register case against youth who cheated 30 lakhs by pretending to be a movie distributor



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.