പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, ഞാന്‍ വേട്ടയാടപ്പെട്ട നിരപരാധി; ഈസ്റ്റര്‍ ദിനത്തില്‍ വിഡിയോയുമായി പി പി ദിവ്യ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ അന്വേഷണം നേരിടുന്നതിനിടെ വീഡിയോയുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ. ഈസ്റ്റർ ആശംസകള്‍ അറിയിച്ച് യൂട്യൂബിലൂടെയാണ് പുതിയ വീഡിയോ ദിവ്യ പങ്കുവച്ചിരിക്കുന്നത്. ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
നിസ്വാർഥരായ മനുഷ്യർക്ക് വേണ്ടി ചോദ്യങ്ങള്‍ ഉയർത്തിയതിനാണ് യേശുവിനെ ക്രൂശിച്ചത്. യേശുവിനെ ക്രൂശിച്ചതും കല്ലെറിഞ്ഞതും കൂടെ നടന്നവർ തന്നെയെന്നും ദിവ്യ പറഞ്ഞു. വേട്ടയാടപ്പെട്ടവരുടെ ആത്യന്തിക സത്യത്തിൻ്റെ ദിനം വരിക തന്നെ ചെയ്യും, നമ്മുടെ ജീവിതം സത്യസന്ധമാണെങ്കില്‍ ഏത് പാതളത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പി.വി. ദിവ്യ. എത്ര സത്യസന്ധമായി ജീവിച്ചാലും ആള്‍ക്കൂട്ടം കാര്യമറിയാതെ കല്ലെറിയും, സത്യം ഒരു നാള്‍ ഉയർത്തെഴുന്നേല്‍ക്കും എന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നത്.
TAGS : PP DIVYA
SUMMARY : PP Divya with a video on Easter Day



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.