ബെംഗളൂരു – മംഗളൂരു ദേശീയപാതയിൽ സ്വകാര്യ ബസിന് തീപ്പിടിച്ചു

ബെംഗളൂരു: ബെംഗളൂരു – മംഗളൂരു ദേശീയപാതയിൽ സ്വകാര്യ ബസിന് തീപ്പിടിച്ചു. ശനിയാഴ്ച പുലർച്ചെ മാണ്ഡ്യ നാഗമംഗല താലൂക്കിലെ കടബഹള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. ബെംഗളൂരു-മംഗളൂരു ദേശീയപാതയിൽ 25 യാത്രക്കാരുമായി പോയ ബസിന് തീപ്പിടിക്കുകയായിരുന്നു. പുലർച്ചെ 5 മണിയോടെയാണ് സംഭവം.
ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട ഡ്രൈവർ ഉടൻ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കി. ഇതോടെ വലിയൊരു അപകടം ഒഴിവായി. തുടർന്ന് ഫയർ ഫോഴ്സിനെയും പോലീസിനെയും വിവരമറിയിച്ചു. ഫയർ ഫോഴ്സ് സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. അപകടത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു.
TAGS: BENGALURU | BUS CATCHES FIRE
SUMMARY: Private bus catches fire in Bengaluru Highway



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.