‘രാത്രി മൂന്ന് മണിക്ക് കഞ്ചാവ് കിട്ടിയേ തീരുവെന്ന് പറഞ്ഞ നടനുമുണ്ട്’; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ നിര്‍മാതാവ്

നടൻ ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നിർമ്മാതാവ് ഹസീബ് മലബാർ രംഗത്ത്. സിനിമ സെറ്റില്‍ ശ്രീനാഥ് ഭാസി നിരന്തരം ലഹരി ആവശ്യപ്പെട്ടുവെന്നാണ് ഹസീബ് മലബാർ പറയുന്നത്. ‘നമുക്ക് കോടതിയില്‍ കാണാം' സിനിമയുടെ ലോക്കേഷനിലാണ് ഈ സംഭവമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.
പുലർച്ചെ മൂന്നിന് ഫോണില്‍ വിളിച്ച് കഞ്ചാവ് വേണമെന്ന് ആവശ്യപ്പെട്ടുവെന്നും ശ്രീനാഥ് ഭാസിയെക്കൊണ്ട് മടുത്തെന്നും നിർമാതാവ് പറയുന്നു. നടൻ സ്ഥിരമായി വരാത്തതിനാല്‍ സിനിമയുടെ ചിത്രീകരണവും ഡബ്ബിങ്ങും നീണ്ടുപോയെന്നും ഹസീബ് മലബാർ പറഞ്ഞു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടനെതിരെ നേരത്തെയും ചില വെളിപ്പെടുത്തല്‍ വന്നിരുന്നു. പിന്നാലെയാണ് ഒരു സിനിമയുടെ നിർമ്മാതാവ് തന്നെ രംഗത്തെത്തുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയും ശ്രീനാഥ് ഭാസിക്കെതിരെ മൊഴി നല്‍കിയിരുന്നു. ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീന സുല്‍ത്താന എന്ന നാല്‍പ്പത്തിമൂന്നുകാരിയാണ് നടന്മാർക്കും ലഹരി നല്‍കിയെന്ന് എക്‌സൈസിന് മൊഴി നല്‍കിയത്. ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും ലഹരി മരുന്ന് നല്‍കിയിട്ടുണ്ടെന്നാണ് യുവതി പറഞ്ഞത്.
TAGS : SREENATH BHASI
SUMMARY : Producer against actor Sreenath Bhasi



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.