ഐപിഎൽ; ചിന്നസ്വാമിയിലെ തോൽവിക്ക് പകരം വീട്ടി ആർസിബി

ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഏഴ് വിക്കറ്റ് ജയം. വിരാട് കോഹ്‌ലി (54 പന്തിൽ 73) ദേവ്‌ദത്ത് പടിക്കൽ (35 പന്തിൽ 61) എന്നിവരുടെ അർധ സെഞ്ചുറികളുടെ പിൻബലത്തിലാണ് എവേ ഗ്രൗണ്ടിൽ ആർസിബി ജയിച്ചുകയറിയത്. ഓപ്പണറായി ഇറങ്ങി പുറത്താകാതെ നിന്ന കോഹ്‌ലിയാണ് കളിയിലെ താരം. ഇതോടെ ചിന്നസ്വാമി ഗ്രൗണ്ടിലെ തോൽവിയുടെ കണക്ക് ആർസിബി വീട്ടി.
103 റണ്ണിന്റെ പാർട്‌ണർഷിപ്പുമായി കളം നിറഞ്ഞ കോഹ്‌ലിയുടേയും പടിക്കലിന്റേയും ചേസിങ് മികവാണ് ആർസിബിയെ ജയത്തിലെത്തിച്ചത്. ഏഴ് പന്തുകൾ ബാക്കി നിൽക്കെയായിരുന്നു ആർസിബിയുടെ ജയം. ടോസ് നേടി പഞ്ചാബിനെ ബാറ്റിങ്ങിനയച്ച അർസിബി ക്യാപ്‌റ്റൻ രജത് പടിദാറിന്റെ തീരുമാനം ശരിയാവുകയായിരുന്നു. ക്രുണാൽ പാണ്ഡ്യയും (2/25) സുയാഷ് ശർമയും (2/26) ചേർന്ന് നല്ല രീതിയിൽ പന്തെറിഞ്ഞു. 17 പന്തിൽ നിന്ന് 33 റണ്‍സെടുത്ത പ്രബ്സിമ്രൻ സിങ്ങാണ് പഞ്ചാബ് നിരയിലെ ടോപ് സ്കോറർ.
മറുപടി ബാറ്റിങ്ങിനെത്തിയ ആർസിബിക്ക് ദേവ്‌ദത്തിന്റെയുൾപ്പെടെ മൂന്ന് വിക്കറ്റുകൾ മാത്രമേ നഷ്ടമായുള്ളൂ. ഐപിഎൽ പോയിന്റ് പട്ടികയിൽ നിലവിൽ എട്ട് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി മൂന്നാമതാണ് ആർസിബി ടീം. പഞ്ചാബ് നാലാം സ്ഥാനത്താണ്. ഏഴ് കളിയിൽ നിന്ന് 10 പോയിന്റുമായി ഗുജറാത്താണ് പട്ടികയിൽ ഒന്നാമത്.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.