വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി; കേന്ദ്രത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം അനുവദിച്ചു


ന്യൂഡല്‍ഹി: വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി ഉത്തരവ്. വഖഫ് ബൈ യൂസര്‍ സ്വത്ത് ഡീനോട്ടിഫൈ ചെയ്യരുതെന്നും കോടതി നിര്‍ദേശം നല്‍കി. കലക്ടര്‍മാര്‍ ഇടപെട്ട് തല്‍സ്ഥിതി മാറ്റാന്‍ പാടില്ല. ബോര്‍ഡിലേക്കും കൗണ്‍സിലിലേക്കും നിയമനം നടത്തരുത്. ഹര്‍ജി വീണ്ടും പരിഗണിക്കുന്നതുവരെയാണ് ഇടക്കാല ഉത്തരവ്. ഇതു സംബന്ധിച്ച് കേന്ദ്രത്തിന് മറുപടി നൽകാൻ ഏഴുദിവസം കോടതി അനുവദിച്ചു. അതുവരെ വഖഫ് സ്വത്തുകൾ ഡീനോട്ടിഫിക്കേഷൻ നടത്തരുതെന്നും കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജീവ് കുമാര്‍, കെവി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അതേസമയം വഖഫ് നിയമ ഭേദഗതി പൂര്‍ണമായി സ്റ്റേ ചെയ്യില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.  നിയമംമൂലം ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകരുതെന്നും കോടതി പറഞ്ഞു.

അടുത്ത തവണ കേസ് പരിഗണിക്കും വരെ 2025 ലെ നിയമനത്തിന് കീഴിലുള്ള ബോർഡുകളിലേക്കും കൗണ്‍സിലുകളിലേക്കും ഒരു നിയമനവും നടക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. വിജ്ഞാപനം വഴി പ്രഖ്യാപിച്ചതോ ഗസറ്റില്‍ പ്രസിദ്ധീകരിച്ചതോ ആയ വഖഫ് ഉള്‍പ്പെടെയുള്ള വഖഫുകളുടെ സ്റ്റാറ്റസില്‍ മാറ്റം വരുത്തില്ലെന്നും കേന്ദ്രം ഉറപ്പുനല്‍കിയെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

അടുത്ത വാദം കേള്‍ക്കുമ്പോൾ കോടതിയില്‍ 5 റിട്ട് ഹർജിക്കാർ മാത്രമേ ഹാജരാകാവൂ. മറ്റുള്ളവ അപേക്ഷകളായി പരിഗണിക്കും അല്ലെങ്കില്‍ തീർപ്പാക്കിയതായി കണക്കാക്കും. കേന്ദ്ര, സംസ്ഥാന, വഖഫ് ബോർഡുകളും 7 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം. നിർദ്ദേശങ്ങള്‍ക്കും ഇടക്കാല ഉത്തരവുകള്‍ക്കും മാത്രമായിരിക്കും അടുത്ത ദിവസത്തെ വാദം കേള്‍ക്കല്‍ എന്ന് സുപ്രിംകോടതി അറിയിച്ചു.

നിയമത്തില്‍ ചില പോസിറ്റീവ് കാര്യങ്ങള്‍ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ബഹുമാനത്തോടെയും ആശങ്കയോടെയും ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നുവെന്നും കോടതി നേരിട്ടോ അല്ലാതെയോ സ്റ്റേ പരിഗണിക്കുന്നുവെന്ന് വാദം തുടങ്ങവേ സോളി സിറ്റർ ജനറല്‍ തുഷാർ മേത്ത പറഞ്ഞു. ഇത് അപൂർവമാണെന്നും തുഷാർ മേത്ത പറഞ്ഞു. വിശാലമായ ചർച്ചകള്‍ക്ക് ശേഷമാണ് നിയമം കൊണ്ടുവന്നതെന്ന് തുഷാർ മേത്ത പറഞ്ഞു.

വഖഫ് ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് 73 ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ്, അസം, രാജസ്ഥാൻ, മഹാരാഷ്ട്ര, ഹരിയാന, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ നിയമത്തെ പിന്തുണച്ച് ഹര്‍ജികള്‍ക്കെതിരെ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിരുന്നു. മുസ്ലിം ലീഗ്, സിപിഎം, സിപിഐ, തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ആം ആദ്മി, ടിവികെ, വൈഎസ്ആർസിപി, ആർജെഡി, ജെഡിയു, സമസ്ത, മുസ്ലീം വ്യക്തിനിയമ ബോർഡ്, ജംഇയ്യത്തുൽ ഉലമ, കോൺഗ്രസ് എംപി മുഹമ്മദ് ജാവേദ്, എ‌ഐഎം‌ഐഎം അധ്യക്ഷന്‍ അസദുദ്ദീൻ ഒവൈസി എന്നിവരാണ് നിയമത്തെ എതിര്‍ക്കുന്നവര്‍. മേയ് രണ്ടിന് കേസ് വീണ്ടും പരിഗണിക്കും.

TAGS :
SUMMARY : Supreme Court orders status quo on Waqf properties; gives Centre a week to respond


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!