നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ച് അധ്യാപിക മരിച്ചു

പത്തനംതിട്ട: നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ ഇടിച്ച് കാറോടിച്ചിരുന്ന അധ്യാപിക മരിച്ചു. പെരുമ്പാവൂർ കീഴില്ലം സെന്റ്. തോമസ് സ്കൂൾ അധ്യാപിക റെസി ടൈറ്റസ് (52) ആണ് മരിച്ചത്. കോതമംഗലം നെല്ലിമറ്റം എം ബിറ്റ്സ് എഞ്ചി. കോളജ് പ്രിൻസിപ്പൽ ആറന്മുള കാലായിൽ ഡോ. തോമസ് ജോർജിന്റെ ഭാര്യയാണ്. കോതമംഗലത്തെ താമസസ്ഥലത്തുനിന്ന് ആറന്മുളയിലെ വീട്ടിലേക്കു വരുന്നതിനിടെ വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
വെണ്ണിക്കുളത്ത് നിന്നും പുല്ലാട് ഭാഗത്തേക്ക് വരികയായിരുന്നു കാർ പാട്ടക്കാലയില്‍ വെച്ച് റോഡരികിൽ നിർത്തിയിട്ടിരുന്ന കോഴിവാനിൽ ഇടിച്ച് കയറുകയായിരുന്നു. പരുക്കേറ്റ റെസിയെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പത്തനംതിട്ട തുണ്ട് പറമ്പിൽ പ്രഫ. ടി. എസ്. ടൈറ്റസിന്റെയും ആനി ജോർജിന്റെയും മകളാണ് റെസി. മക്കൾ : കിരൺ ( പ്രൈസ് വാട്ടർ ഹൌസ് കൂപേഴ്സ് ബെംഗളൂരു), അജയ് (ടി.സി.എസ്, തിരുവനന്തപുരം).
TAGS : ACCIDENT
SUMMARY : Teacher dies after car hits parked lorry



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.