സർവിസ് ചട്ടം ലംഘിച്ചു; ദിവ്യ എസ് അയ്യർക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി റവലൂഷനറി യൂത്ത് ഫ്രണ്ട്


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞ കെ കെ രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ് അയ്യർക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതിയുമായി റവല്യൂഷനറി യൂത്ത് ഫ്രണ്ട് (ആർവൈഎഫ്). ദിവ്യ എസ് അയ്യരുടേത് ഗുരുതരമായ സർവ്വീസ് ചട്ടലംഘനമെന്ന് ആർവൈഎഫ് തൃശൂർ ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ പറയുന്നു. ജില്ല സെക്രട്ടറി ആസാദ് കാശ്മീരിയാണ് പരാതി നൽകിയത്. ഔദ്യോഗിക പദവിയിൽ ഇരുന്ന് കൊണ്ട് ഭരണവർഗപാർട്ടി പ്രീണനം നടത്തുന്നത് തെറ്റാണെന്ന് പരാതിയിൽ പറയുന്നു.

ഐഎഎസ് ഓഫീസർമാർരുടെ വാട്സ്ആപ്പ് സന്ദേശങ്ങൾ പോലും സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നടപടിയെടുത്തതുപോലെ ജനങ്ങൾക്കിടയിൽ രാഷ്ട്രീയ ഭിന്നിപ്പും കക്ഷി രാഷ്ട്രീയ പാദസേവകത്വവും പ്രചരിപ്പിച്ച ദിവ്യ എസ് അയ്യർക്കെതിരെ ശക്തമായ സർവീസ് നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ രാജ്യസഭാ അംഗവുമായ കെ.കെ രാഗേഷിനെ പുകഴ്ത്തി ദിവ്യ എസ്. അയ്യർ പോസ്റ്റ് പങ്കുവെച്ചത്.  കർണന് പോലും അസൂയ തോന്നും വിധം ഈ കെകെആർ കവചം എന്ന തലക്കെട്ടോടെയായിരുന്നു ഇൻസ്റ്റ​ഗ്രാം കുറിപ്പ്. ഇതിന് പിന്നാലെ കോൺഗ്രസ് സൈബർ ഇടങ്ങളിൽ നിന്നടക്കം രൂക്ഷ വിമർശനമാണ് ദിവ്യക്കെതിരെ ഉയർന്നത്.

TAGS :
SUMMARY : Violation of Service Rules; Revolutionary Youth Front filed a complaint against Divya S Iyer to the Chief Secretary


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!