ബെംഗളൂരുവിൽ ജല നിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. ലിറ്ററിന് ഒരു പൈസ വീതം വർധന പരിഗണനയിലുണ്ടെന്നും, ഇത് സംബന്ധിച്ച് ഉടൻ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബിഡബ്ല്യൂഎസ്എസ്ബിയുടെ സാമ്പത്തിക പരിമിതികൾ കാരണം നിരക്ക് വർധന അനിവാര്യമാണെന്ന് ശിവകുമാർ പറഞ്ഞു.
താരിഫ് വർധിപ്പിക്കുകയല്ലാതെ മറ്റ് മാർഗമില്ല. എന്നാൽ, സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾക്ക് നിരക്ക് വർധന കുറയ്ക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിരക്ക് വർധന സംബന്ധിച്ച് ബിഡബ്ല്യൂഎസ്എസ്ബി സംസ്ഥാന സർക്കാരിന് അടുത്തിടെ റിപ്പോർട്ട് കൈമാറിയിരുന്നു. വർധിച്ചുവരുന്ന ചിലവുകൾ കാരണമുള്ള സാമ്പത്തിക നഷ്ടം നികത്താൻ യുണിറ്റിന് 7-8 പൈസ വരെ വർധന വരുത്താനാണ് ബിഡബ്ല്യൂഎസ്എസ്ബി ശുപാർശ ചെയ്തത്.
ബജറ്റ് സമ്മേളനത്തിന് മുമ്പായി നിരക്ക് വർധന അന്തിമമാക്കാനായിരുന്നു സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നത്. ബിഡബ്ല്യൂഎസ്എസ്ബി ബോർഡിന് പ്രതിവർഷം 1,000 കോടി രൂപയുടെ നഷ്ടം നേരിടുന്നതിനാലാണ് നടപടി. ജല ഉപഭോഗം കൃത്യമായി അളക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. 2014 മുതൽ ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിച്ചിട്ടില്ലെന്നും ഇത് ബിഡബ്ല്യൂഎസ്എസ്ബി ബോർഡിന് നഷ്ടം ഉണ്ടാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
TAGS: BENGALURU | PRICE HIKE
SUMMARY: Water tariff in Bengaluru to be hiked



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.