അപൂർവയിനം വിദേശ ദേശാടനപ്പക്ഷികളെ കൈവശംവെച്ചു; നടൻ ദർശനും ഭാര്യക്കും കോടതിയുടെ സമൻസ്


ബെംഗളൂരു : വിദേശ ദേശാടനപ്പക്ഷികളെ നിയമവിരുദ്ധമായി കൈവശംവെച്ചതിന് കന്നഡനടൻ ദർശനും ഭാര്യ വിജയലക്ഷ്മിക്കും കോടതിയുടെ സമൻസ്. മൈസൂരു ജില്ലയിലെ ടി. നരസിപുരയിലെ പ്രാദേശിക കോടതിയാണ് ജൂലായ് നാലിന് വാദം കേൾക്കുന്നതിനായി ദമ്പതിമാരോട് കോടതിയിൽ ഹാജരാകാനാവശ്യപ്പെട്ട് സമൻസ് അയച്ചത്.

ടി. നരസിപുര താലൂക്കിലെ കെമ്പായനഹുണ്ടിയിലെ ദർശന്റെ ഫാം ഹൗസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വന്യജീവിസംരക്ഷണ നിയമപ്രകാരം സംരക്ഷിത ഇനമായ മധ്യേഷ്യയിൽനിന്നുള്ള നാല് ദേശാടനപ്പക്ഷികളെ അനുമതിയില്ലാതെ വളര്‍ത്തുന്നത് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ദേശാടനപ്പക്ഷികളെ അധികൃതര്‍ പിടിച്ചെടുത്തിരുന്നു. റെയ്ഡിനെത്തുടർന്ന് ദർശനും ഭാര്യയ്ക്കും ഫാംഹൗസ് മാനേജർക്കുമെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

ദേശാടന പക്ഷികളെ അനുമതിയില്ലാതെ തടവിൽവെക്കാൻ കഴിയില്ല. അതേസമയം സുഹൃത്തുക്കൾ സമ്മാനമായി തനിക്ക് നൽകിയ പക്ഷികളാണിതെന്നാണ് ദർശൻ പറയുന്നത്.

TAGS :
SUMNMARY : Actor Darshan and his wife issued summons by court for possessing rare exotic migratory birds


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!