വിമാനം പുറപ്പെടുന്നതിന് മൂന്നുമണിക്കൂർ മുമ്പ് എത്തണം; യാത്രക്കാർക്ക് നിർദേശവുമായി ബെംഗളൂരു വിമാനത്താവളം


ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുന്നവർക്കായി പുതിയ നിർദേശം. യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് മൂന്നുമണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണമെന്നാണ് നിർദേശം. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് യാത്രക്കാർക്ക് പുതിയ നിർദേശം നൽകിയിരിക്കുന്നത്. ഇന്ത്യാ പാക് സംഘർഷം മൂലം രാജ്യത്തെ എല്ലാ എയർപോർട്ടുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മംഗളൂരൂ വിമാനത്താവളവും സമാന നിർദേശം യാത്രക്കാർക്ക് നൽകിയിട്ടുണ്ട്.

ചെക്കിങ്, ഓൺ ബോർഡിങ്ങിലെ കാലതാമസം എന്നിവ ഒഴിവാക്കാനാണ് മൂന്നുമണിക്കൂർ മുമ്പെങ്കിലും വിമാനത്താവളങ്ങളിൽ എത്താൻ നിർദേശം നൽകിയത്. എല്ലാ യാത്രക്കാർക്കും മെച്ചപ്പെട്ട സ്‌ക്രീനിംഗ് നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കെംപെഗൗഡ രാജ്യാന്തര വിമാനത്താവള അധികൃതർ അറിയിച്ചു. സുഗമമായ ചെക്ക്-ഇൻ, സുരക്ഷാ ക്ലിയറൻസ്, ബോർഡിംഗ് അനുഭവം എന്നിവ ഉറപ്പാക്കാൻ യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും എത്തിച്ചേരണമെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ചതിനെത്തുടർന്ന് രാജ്യവ്യാപകമായി സുരക്ഷാ ജാഗ്രത ഉയർന്ന സാഹചര്യത്തിൽ മറ്റ് എയർപോർട്ടുകളിലും സമാനമായ സാഹചര്യമാണുള്ളത്.

TAGS: |
SUMMARY: Bengaluru Airport asks passengers to reach three hours prior to plane departure


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!