ബെംഗളൂരു മലയാളി ഫോറം മലയാളം പഠന ക്ലാസ് ആരംഭിച്ചു

ബെംഗളൂരു : ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ മലയാളം പഠന ക്ലാസ് ആരംഭിച്ചു. മലയാളംമിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ ഉദ്ഘാടനംചെയ്തു. ഫോറം പ്രസിഡന്റ് പി.ജെ. ജോജോ അധ്യക്ഷനായി.
മലയാളംമിഷൻ സൗത്ത് ചാപ്റ്റർ കോഡിനേറ്റർ വിനേഷ്, സെക്രട്ടറി ഷിബു ശിവദാസ്, വൈസ് പ്രസിഡന്റ് അരുൺ ജോർജ്, ജോയിന്റ് ട്രഷറർ വി. പ്രജി, കൺവീനർ ഗോപാലകൃഷ്ണൻ, ഡോ. ബീന, ഇ.ജെ. സജീവ്, ചാർളി മാത്യു എന്നിവർ സംസാരിച്ചു. അനിൽ ധർമപതി, ജോസഫ് മാത്യു, ജെസ്സി ഷിബു, ഡോ. രാജലക്ഷ്മി എന്നിവർ നേതൃത്വം നൽകി. ക്ലാസിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 9880129349, 8147386195 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
<BR>
TAGS : MALAYALAM MISSION | BENGALURU MALAYALI FORUM